/indian-express-malayalam/media/media_files/2025/05/31/QTqOtVjnpoLWFfJjrPJp.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മലയാളം സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റർ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും'. ഒരുപിടി ബോക്സ് ഓഫീസ് റെക്കോർഡുകളും തുടരും സ്വന്തംപേരിലായിക്കിയിട്ടുണ്ട്.
സിനിമയുടെ വൻ വിജയത്തിനൊപ്പം അതിലെ കഥാപാത്രങ്ങളും പ്രശംസ നേടി. മോഹൻലാലിന്റെ ബെൻസും വില്ലനായെത്തിയ പ്രകാശ് വർമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ അടക്കം തരംഗമാണ്. ചെറുപുഞ്ചിരിയോടെ സൗമ്യനായെത്തി പിന്നീടങ്ങോട്ട് കൊടൂരവില്ലനായി തകർത്താടുകയായിരുന്നു പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ.
Also Read: 'ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ,' നാരായണിയായി കെപിഎസി ലളിത; വീഡിയോ
ഇപ്പോഴിതാ ജോർജ് സാറിന്റെയും ബെൻസിന്റെയും ഒരു ക്യൂട്ട് വെർഷനാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്. എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയിൽ കുട്ടികളുടെ രൂപത്തിലാണ് ഇരുവരും എത്തുന്നത്. രസകരമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ ചിരിപടർത്തി വൈറലാകുകയാണ്.
Also Read:"ഈ വല വീശൽ കണ്ട് മീനുകൾ പോലും ചിരിച്ചു കാണും;" വൈറലായൊരു മീൻപിടിത്തം; വീഡിയോ
'ബേബിസ് തുടരും' എന്ന ക്യാപ്ഷനോടെ "njan i" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. "ഇത് വല്ലാണ്ട് പഴയ ജോർജ് സാറായിപ്പോയി" എന്നാണ് ഒരാൾ വീഡിയോയിൽ കുറിച്ചത്. "ജോർജ് സർ: ഇനി ഞാൻ കരയും നീയൊക്കെ കേൾക്കും... ഇത് എന്റെ അമൃതം പൊടിയാടാ...", "എന്റെ ജോർജൂട്ടാ" എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകൾ.
Read More: "കെട്ടുവള്ളം പോലുള്ള മീശ," ചിരിപ്പിച്ച് 'ക്യൂട്ട്' പോഞ്ഞിക്കരയും രാമൻകുട്ടിയും; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.