/indian-express-malayalam/media/media_files/2025/04/22/IJQdNBTOZxAnpo20RN3k.jpg)
Fan Making Mohanlal's Imgae With Candle Photograph: (Screengrab)
Mohanlal Viral Video: എംപുരാൻ അലയൊലികളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു മലയാള സിനിമാ ലോകം കഴിഞ്ഞ ഒരു മാസത്തോളമായി. ആരാധകർ കാത്തിരുന്ന വിധം മോഹൻലാലിനെ ബിഗ് സ്ക്രീനിൽ പൃഥ്വിരാജ് കൊണ്ടുവന്നപ്പോൾ തീയറ്ററുകൾ പൂരപ്പറമ്പായി മാറി. കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതിയതിന് ശേഷം ഒടിടിയിലേക്ക് എത്തുകയാണ് എംപുരാൻ ഇപ്പോൾ. അതിനിടയിൽ 'തുടരും' ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുതങ്ങൾ എന്തെല്ലാമാവും എന്ന ആകാംക്ഷയിലുമാണ് ആരാധകർ. ഈ സമയം കട്ട ലാലേട്ടൻ ഫാൻ ആയ ഒരു മെഴുകുതിരിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.
വെള്ളത്തിൽ മെഴുകുതിരി ഉരുക്കി ഒഴിച്ച് മാസ് ലുക്കിലെ മോഹൻലാലിന്റെ രൂപം സൃഷ്ടിക്കുകയാണ് ഒരു ആരാധകൻ. കണ്ണട വയ്ക്കാൻ ഒരുങ്ങുന്ന മാസ് ലുക്കിലെ ലാലേട്ടന്റെ രൂപമാണ് ഈ കലാകാരൻ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ വിഡിയോ കണ്ട് അത്ഭുതപ്പെടുകയാണ് ഏവരും.
പകരംവയ്ക്കാനില്ലാത്ത കഴിവ് എന്നാണ് ഈ വിഡിയോയ്ക്ക് താഴെ ഉയരുന്ന കമന്റുകൾ. രണ്ട് ലക്ഷത്തിന് മുകളിൽ ലൈക്ക് ഈ വിഡിയോ ഇതിനോടകം ഇൻസ്റ്റഗ്രാമിൽ നേടിക്കഴിഞ്ഞു. 20 ലക്ഷത്തിന് മുകളിൽ പേർ വിഡിയോ കാണുകയും ചെയ്തു.
"പലതരം കഴിവുകൾ കണ്ടിട്ടുണ്ട്. ഇത് വല്ലാത്തൊരു കഴിവ് തന്നെ..തലകുത്തി നിന്നാലും മര്യാദക്ക് ഇവിടെ പേപ്പറിൽ വരക്കാൻ പറ്റുന്നില്ല, അപ്പോഴാ വെള്ളത്തിൽ.." ഇങ്ങനെ എല്ലാമാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. മാത്രമല്ല മോഹൻലാലിന്റെ ശ്രദ്ധയിലേക്ക് ഈ വിഡിയോ എത്തട്ടെ എന്ന് പറഞ്ഞ് നിരവധി പേരാണ് മോഹൻലാലിനെ കമന്റ് ബോക്സിൽ മെൻഷൻ ചെയ്യുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.