scorecardresearch

'ഇതെന്താ പഞ്ചവർണ്ണ തത്തയോ?' ചങ്കൂറ്റം ഉണ്ടേൽ കേരളത്തിലേക്ക് വരാൻ മലയാളികൾ

'ആർ 15 പഞ്ചവർണ്ണ എഡിഷൻ' എന്നാണ് വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്

'ആർ 15 പഞ്ചവർണ്ണ എഡിഷൻ' എന്നാണ് വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
R15 Parrott Edition

ചിത്രം: ഇൻസ്റ്റഗ്രാം

ബൈക്കുകളിലെയും കാറുകളിലെയുമെല്ലാം മോഡിഫിക്കേഷന് പേരുകേട്ട സംസ്ഥാനമാണ് കേരളം. കേരളത്തിലെ മോഡിഫൈ ചെയ്ത വാഹനങ്ങൾക്ക് ഇന്ത്യയൊട്ടാകെ പ്രത്യേക ആരാധകരവൃന്ദം തന്നെയുണ്ട്. രൂപമാറ്റം പൊതുജനങ്ങൾക്ക് ശല്യവും മറ്റുയാത്രക്കാർക്ക് അപകടവുമായതോടെ നിയമങ്ങളും നിയമ ലംഘനങ്ങൾക്കെതിരായ നടപടികളും സംസ്ഥാനത്ത് കർശനമാക്കിയിട്ടുണ്ട്. വലിയ തുകയാണ് രൂപമാറ്റം കണ്ടെത്തിയാൽ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തുക.

Advertisment

ഇപ്പോഴിതാ, ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഒരു വൈറൽ വീഡിയോയിലെ ബൈക്ക് മോഡിഫിക്കേഷൻ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. വീഡിയോയിൽ ബൈക്കുമായെത്തിയ യുവാവിനെ കമന്റിലൂടെ കേരളത്തിലേക്കു വരാൻ വെല്ലുവിളിച്ചിട്ടുമുണ്ട് മലയാളികൾ.

Also Read: 'ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ,' നാരായണിയായി കെപിഎസി ലളിത; വീഡിയോ

Advertisment

വിവിധ നിറത്തിലുള്ള ലൈറ്റുകളും മറ്റു അലങ്കാരപ്പണികളുമെല്ലാമായി പ്രത്യേക രൂപത്തിലേക്കാണ് ബൈക്കിനെ രൂപം മാറ്റിയിരിക്കുന്നത്. യമഹയുടെ 'ആർ 15' എന്ന മോഡൽ വാഹനമാണിതെന്നാണ് സൂചന. "ആർ 15 പഞ്ചവർണ്ണ എഡിഷൻ' എന്നാണ് വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്.

Also Read: 'മോനേ രാജൂ...' കേരളത്തിലെ അമ്മമാർക്ക് ഒരു ജീവിയേയും പേടിയില്ല; വീഡിയോ

"ചങ്കൂറ്റം ഉണ്ടേൽ കേരളത്തിലേക്ക് വാ," എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. "ഒരു മഴ പെയ്താ തീരാവുന്ന പ്രശ്നമേ ഒള്ളൂ", "ഇതിൽ മഴയത്ത് ഷോട്ടടിക്കുമല്ലോ", "കൊച്ച് ആയിരുന്നപോൾ ഞാനും വാങ്ങിയിട്ട് ഉണ്ട് ഇത്, ഉത്സവ പറമ്പിൽ നിന്ന്" എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.

Read More :"ഇനി ഞാൻ കരയും നീയൊക്കെ കേൾക്കും... ഇത് എന്റെ അമൃതം പൊടിയാടാ;" ക്യൂട്ട് ജോർജ് സാറും ബെൻസും വൈറൽ

Bikes Viral Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: