/indian-express-malayalam/media/media_files/2025/07/12/madonna-ai-video-2025-07-12-21-01-34.jpg)
(Source: Screengrab)
ഒരു വയസുള്ളപ്പോൾ നടന്ന കാര്യങ്ങൾ ഓർത്തെടുക്കാനാവുന്നുണ്ടോ നിങ്ങൾക്ക്? ഇപ്പോൾ ഇത് എന്തിനാണ് ചോദിക്കുന്നത് എന്നാണോ? കാര്യമുണ്ട്. ഒരു വയസുള്ളപ്പോൾ തന്നെക്കൊണ്ട് ഡാഡി ചെയ്യിച്ച കാര്യങ്ങൾ നടി മഡോണ ഓർത്തെടുത്ത് പറഞ്ഞപ്പോൾ നിങ്ങൾ ട്രോളർമാർ ദയയില്ലാതെ ട്രോളിയില്ലേ? എന്നാലിപ്പോൾ ഒരു വയസുള്ള മഡോണ പുഴയിലൂടെ നീന്തുന്ന വിഡിയോ വരെ പുറത്തുവന്നിട്ടുണ്ട്...
മഡോണ 'എയറിലായ' ആ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാമായി എത്തിയ എഐ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു വയസുള്ള തന്നെ ഡാഡി ഗ്രൗണ്ടില്‍ കൂടെ ഓടിക്കുന്നത് ഓര്‍മ്മയുണ്ടെന്നും ഡാഡിക്ക് ഒപ്പം എത്താന്‍ പറ്റാത്തപ്പോള്‍ വിഷമം വരുമായിരുന്നു എന്നെല്ലാമാണ് മഡോണ അഞ്ചാറ് വർഷം മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
Also Read: 'നമ്മൾ ഇവിടെ കൃഷി ചെയ്യുമ്പോൾ കണ്ടതാ... എന്തോ ഒരു അനക്കം, നോക്കിയപ്പോഴോ;' വീഡിയോ
ഒന്നര വയസുള്ളപ്പോൾ തന്നെ എടുത്ത് മൂവാറ്റുപുഴയിലെ ഒരു പുഴയിലേക്ക് ഇട്ടിട്ട് ഡാഡി നീന്തിക്കുമായിരുന്നു എന്ന് മഡോണ പറഞ്ഞിരുന്നു. ഇത് കണ്ട് നാട്ടുകാർ വന്ന് ഇയാൾക്ക് ഭ്രാന്താണ് എന്ന് പറയുമായിരുന്നു എന്നെല്ലാം മഡോണ പറഞ്ഞത് ട്രോളർമാർക്ക് ദിവസങ്ങളോളം ആഘോഷിക്കാനുള്ള വക നൽകി.
എന്നാൽ ഒന്നര വയസുള്ളപ്പോൾ നീന്താനും ഒരു വയസുള്ളപ്പോൾ ചെയ്ത കാര്യങ്ങൾ ഓർമിക്കാനും സാധിക്കും എന്ന പ്രതികരണങ്ങളുമായി അന്ന് മഡോണയ്ക്കൊപ്പം നിരവധി പേർ നിന്നിരുന്നു. ഇപ്പോൾ മഡോണ പുഴയിൽ നീന്തുന്നതിന്റേയും ഡാഡിക്കൊപ്പം ഓടുന്നതിന്റേയുമെല്ലാം എഐ വിഡിയോയാണ് വരുന്നത്.
Also Read: 'പറമ്പിൽനിന്ന് കിട്ടിയതാ ഇവനെ, കണ്ടോ നല്ലൊരു കൂട്ടുകാരൻ'; വീഡിയോ
70 ലക്ഷത്തോളം പേരാണ് ഈ വിഡിയോ കണ്ടത്. അന്ന് പറഞ്ഞപ്പോ എല്ലാരും കളിയാക്കി ഇപ്പോ ദേ വീഡിയോ സഹിതം എന്നെല്ലാം പറഞ്ഞാണ് രസകരമായ കമന്റുകൾ വരുന്നത്. ഒന്നര വയസ്സ് ഉള്ളപ്പോൾ ഞാൻ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ മുകളിൽനിന്ന് ചാടിയിട്ടുണ്ട് എന്ന 'തള്ളൽ' കമന്റുകൾക്കും കുറവൊന്നുമില്ല.
Read More: മാരുതി ആൾട്ടോയിൽ അംബാനി; മരുമക്കളുടെ പൊരിഞ്ഞ തല്ല്; ഒരു മിഡിൽ ക്ലാസ് കുടുംബം!
ഗായിക കൂടിയായ മഡോണ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു. പിന്നാലെ തെന്നിന്ത്യയിൽ നിന്ന് നിരവധി അവസരങ്ങൾ മഡോണയെ തേടിയെത്തി. ഒടുവിൽ വിജയിയുടെ ലിയോയിലും മഡോണയെ ആരാധകർ കണ്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.