scorecardresearch

ദാൽ തടാകത്തിലെ ഷിക്കാര സവാരിക്കിടെയുള്ള മദ്യപാനം; വിമർശനങ്ങൾക്കിടയാക്കിയ വീഡിയോ ഇതാണ്

പരസ്യ മദ്യപാനത്തിനെതിരെ താഴ്വരയിലെ മത സാമുദായിക സംഘടനകളും രാഷ്ട്രീയ പാർട്ടികളുമടക്കം രംഗത്ത് വന്നുകഴിഞ്ഞു

പരസ്യ മദ്യപാനത്തിനെതിരെ താഴ്വരയിലെ മത സാമുദായിക സംഘടനകളും രാഷ്ട്രീയ പാർട്ടികളുമടക്കം രംഗത്ത് വന്നുകഴിഞ്ഞു

author-image
Trends Desk
New Update
Dal

വിനോദസഞ്ചാരികൾ മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത് (ഫൊട്ടോ-സ്ക്രീൻ ഗ്രാബ്)

ശ്രീനഗറിലെ ദാൽ തടാകത്തിലെ ഷിക്കാര സവാരിക്കിടെ വിനോദസഞ്ചാരികൾ മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. മുസ്ലീം മതത്തിൽ നീച പ്രവർത്തിയായി കണക്കാക്കപ്പെടുന്ന മദ്യപാനത്തിനെതിരെ താഴ്വരയിലെ മത-സാമുദായിക സംഘടനകളും രാഷ്ട്രീയ പാർട്ടികളുമടക്കം രംഗത്ത് വന്നുകഴിഞ്ഞു. 

Advertisment

“ദാൽ തടാകത്തിലെ ഷിക്കാരയിൽ വിനോദസഞ്ചാരികൾ മദ്യപിക്കുന്ന അശ്ലീല പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു. ‘കശ്മീർ ബദൽ രഹാ ഹേ’ എന്ന വേഷത്തിൽ, അത്തരം പെരുമാറ്റം ഇവിടെ സ്വീകാര്യമല്ലെന്ന് സർക്കാർ ഓർക്കണം,” നാഷണൽ കോൺഫറൻസിന്റെ മുഖ്യ വക്താവ് തൻവീർ സാദിഖ് പറഞ്ഞു. “ആധുനിക സമൂഹം തെരുവിൽ അശ്ലീലമായി നൃത്തം ചെയ്യുകയോ പരസ്യമായി മദ്യപിക്കുകയോ ചെയ്യുന്നത് ശരിയല്ല, ടൂറിസത്തിന്റെ മറവിൽ ഈ പ്രവൃത്തികൾ അവസാനിപ്പിക്കണം. സാദിഖ് പറഞ്ഞു. 

ജമ്മു കശ്മീർ ഭരണകൂടം പൊതു മദ്യപാനം നിരോധിക്കുന്ന നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്നും ആതിഥ്യമരുളുന്ന തങ്ങളുടെ ആളുകൾ വിനോദസഞ്ചാരികളെ ബഹുമാനിക്കുന്നുണ്ടെങ്കിലും ഇസ്ലാമികപരമായി അധാർമ്മികമായ ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കില്ലെന്നും തൻവീർ സാദിഖ് പറഞ്ഞു. 

Advertisment

സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന് ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ മുഖ്യ വക്താവ് സൽമാൻ നിസാമിയും ആവശ്യപ്പെട്ടു. സൂഫിസത്തിന്റെ നാടായ കശ്മീരിൽ പരസ്യമായി മദ്യം കഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. “ഇത്തരം പെരുമാറ്റം നമ്മുടെ സംസ്കാരത്തെയും സമൂഹത്തെയും നശിപ്പിക്കുന്നു. ഞാൻ ക്ലിപ്പ് ബന്ധപ്പെട്ട SDPO (സബ് ഡിവിഷണൽ പോലീസ് ഓഫീസർ) നെഹ്‌റു പാർക്കിന് കൈമാറി. ഈ വിനോദസഞ്ചാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം" നിസാമി കുറിച്ചു. 

മിർവായിസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിൽ താഴ്‌വരയിലെ എല്ലാ മതവിഭാഗങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തലവൻമാർ ഉൾപ്പെടുന്ന മുത്തഹിദ മജ്‌ലിസ്-ഇ-ഉലമ (യുണൈറ്റഡ് കൗൺസിൽ ഓഫ് സ്‌കോളേഴ്‌സ്) വിഷയത്തിൽ ഒരു പ്രസ്താവന പുറത്തിറക്കി. “പൊതു മദ്യ ഉപഭോഗം കർശനമായി നിരോധിച്ചിരിക്കുന്നുവെന്നതാണ് കശ്മീരിലെ നിയമം, ആ നിലയ്ക്ക് ഇത്  എങ്ങനെ അനുവദിക്കപ്പെട്ടു എന്നത് ആശങ്കാജനകമാണ്. കശ്മീരിലെ ജനങ്ങൾ ആതിഥ്യമര്യാദയുള്ളവരും താഴ്‌വരയിൽ അതിഥികളായി വരുന്ന വിനോദസഞ്ചാരികളെ ബഹുമാനിക്കുന്നവരുമാണ്. എന്നിരുന്നാലും, വിശുദ്ധരുടെയും സൂഫികളുടെയും നാടായ മുസ്‌ലിം ഭൂരിപക്ഷ താഴ്‌വരയിൽ ഇത്തരം  അനാചാരങ്ങൾ വെച്ചുപൊറുപ്പിക്കില്ല. പ്രസ്താവനയിൽ പറഞ്ഞു. 

Read More Stories Here

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: