/indian-express-malayalam/media/media_files/2025/08/02/viral-video-of-students-starting-old-vehicle-2025-08-02-22-01-10.jpg)
Screengrab
വർഷങ്ങളായി ആരും തിരിഞ്ഞുനോക്കാനില്ലാതെ കാടുപിടിച്ച് കിടന്നൊരു വണ്ടിയായിരുന്നു അത്. പക്ഷേ പണി അറിയാവുന്ന നമ്മുടെ പിള്ളേരുടെ കയ്യിൽ കിട്ടിയതോടെ ആൾക്ക് ജീവൻ വെച്ചു. എല്ലാവരും ഉപേക്ഷിച്ചിട്ടിരുന്ന ആ ആശാനെ ഓടിച്ച് പിള്ളേര് പോകുന്നത് കണ്ട് ഇവരെ പഠിപ്പിച്ച അധ്യാപകർ വരെ അത്ഭുതപ്പെട്ടുപോയി.
മാളിക്കടവ് ഐടിഐയിലാണ് ഈ സംഭവം എന്നാണ് കമന്റ് ബോക്സിൽ വന്ന് പലരും പറയുന്നത്. കേരളത്തിലെ ഓട്ടോമൊബൈൽ എഞ്ചിനിയറിങ് പിള്ളേരുടെ കരുത്ത് കാണിക്കുന്ന വിഡിയോ വൈറലായിരുന്നു.
Also Read: ദേ തണ്ണിമത്തൻ അല്ലേയത്? കുട്ടിയാനയുടെ കൺട്രോൾ പോയി; എനിക്കും വേണമെന്ന് അമ്മയാന
പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു. തുരുമ്പ് പിടിച്ച് കിടക്കുന്ന വണ്ടിയുടെ എഞ്ചിൻ സ്റ്റാർട്ടാക്കുന്നത് കണ്ട് പറക്കും തളിക 2.0 വരുന്നു എന്ന് കമന്റ് ചെയ്യുന്നവരും ഉണ്ട്.
Also Read: 'അയ്ശെരി, നീ ഇത്രേം താന്നിരുന്നോ?' ശേഖരന്റെ നടു ഒടിക്കോ?
ബാറ്ററിയൊക്കെ കൊണ്ടുവന്ന് വെള്ളമൊഴിച്ച് ആളെ തണുപ്പിച്ച് സ്റ്റാർട്ടാക്കിയെടുക്കുകയാണ് ഇവർ. മാളിക്കടവ് ഐടിഐയിലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളും എല്ലാം കമന്റുമായി എത്തുന്നുണ്ട്.
Also Read: കടുവയുടെ മുകളിലിരുന്ന് പൂച്ച; രാജകീയ വരവ്; വിഡിയോ വൈറൽ
"ഇവന്മാർ പൊളി തന്നെ എന്താ വർക്ക്...പണി അറിയുന്ന പണിക്കാർ, പറപ്പിച്ച് വിട് പാപ്പാ" ഇങ്ങനെ പിള്ളേർക്ക് കയ്യടിച്ചാണ് കമന്റുകളെല്ലാം വരുന്നത്.
Read More: വീണ്ടും മണ്ണിലിറങ്ങി പത്മരാജന്റെ 'ഗന്ധർവൻ'; കള്ള കാമുകന്റെ ചിരി കണ്ടില്ലേ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us