/indian-express-malayalam/media/media_files/2025/08/01/gandharvan-ai-video-2025-08-01-21-56-54.jpg)
Screengrab
പത്മരാജൻ ഒരു 'ഗന്ധർവനെ' ഭൂമിയിലിറക്കി നമ്മളെയെല്ലാം വിശ്വസിപ്പിച്ചത് ഓർമയില്ലേ? മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിരയിൽ ഇടംപിടിക്കുന്ന 'ഞാൻ ഗന്ധർവൻ' സിനിമയെ കുറിച്ച് തന്നെയാണ് പറയുന്നത്. പ്രണയം നിറഞ്ഞൊരു ഫാന്റസി ലോകത്തിലേക്ക് പത്മരാജൻ നമ്മെ കൊണ്ടുപോയി. ഇന്ന് ഈ എഐ കാലത്ത് ആ ഗന്ധർവൻ വീണ്ടും മണ്ണിലിറങ്ങിയിരിക്കുകയാണ്.
മുത്തശ്ശി കഥകളിലൂടെയെല്ലാം മറ്റും നമ്മൾ കേട്ട് പരിചയിച്ച ഗന്ധർവനെ കേന്ദ്രമാക്കി ഒരു സിനിമ എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ പത്മരാജന്റെ കയ്യിൽ ഭദ്രമായിരുന്നു കഥയും കഥാപാത്രങ്ങളും ആ സിനിമ ആകെത്തന്നെയും.
Also Read: അധ്യാപകർക്ക് എഴുതാൻ അറിയില്ല; സർക്കാർ സ്കൂളിൽ നിന്ന് ഞെട്ടിക്കുന്ന വിഡിയോ
നിതീഷ് ഭരദ്വാജ് ആണ് ഗന്ധർവനായി എത്തിയത്. അതിന് ശേഷം ഗന്ധർവൻ എന്ന് കേൾക്കുമ്പോഴെല്ലാം മലയാളികളുടെ മനസിലേക്ക് എത്തിയത് ആ മുഖം ആണ്.
Also Read: ആഞ്ഞ് ചാടിയ പാമ്പിന്റെ തല വായിലാക്കി; പൂച്ച സാറിന്റെ കിടിലൻ ഫൈറ്റ്
ഇപ്പോഴിതാ വർണ്ണ ചിറകുകൾ ഉള്ള ആ ഗന്ധർവൻ വീണ്ടും വരികയാണ്. ചുറ്റും പാറി പറക്കുന്ന ചിത്രശലഭങ്ങൾക്കിയിലിരുന്ന് ആസ്വദിച്ച് വീണ വായിക്കുന്ന ഗന്ധർവൻ.
Also Read: 'അയ്ശെരി, നീ ഇത്രേം താന്നിരുന്നോ?' ശേഖരന്റെ നടു ഒടിക്കോ?
ഗന്ധർവന്റെ ആ പുഞ്ചിരി എഐയിലൂടെ എത്തിയപ്പോൾ വിഡിയോ വൈറലായി കഴിഞ്ഞു. ഒരിക്കൽ കൂടി എല്ലാവരുടേയും മനസ് കവരുകയാണ് ഈ കള്ള കാമുകൻ എന്നാണ് കമന്റ് ബോക്സിൽ എല്ലാവരും പറയുന്നത്.
Read More: ശ്രദ്ധിക്കണ്ടേ അമ്പാനേ; ഞാനങ് ഇല്ലാണ്ടായി! ഇതാ പുതിയ യൂണിവേഴ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us