/indian-express-malayalam/media/media_files/QJC6kCsNl6mCFuBuSE2M.jpg)
Photo. ieBangla
vande bharat express Train Model Made by Priest: പാളത്തിലൂടെ കുതിച്ചു പായുന്ന തീവണ്ടിയോടുള്ള കമ്പം കൊൽക്കത്തക്കാരനായ പ്രഭാസ് എന്ന പൂജാരിയെ കൊണ്ടെത്തിച്ചത് സ്വന്തമായി ഒരു ട്രെയിൻ നിർമ്മിക്കുക എന്ന ആശയത്തിലാണ്. ഇതോടെ മുറിയിൽ ഓടുന്ന ഒരു കുഞ്ഞൻ ലോക്കൽ ട്രെയിൻ മാതൃക പ്രഭാസ് വിട്ടിൽ തന്നെ നിർമ്മിച്ചു. അദ്യ പരീക്ഷണം വിജയമായതോടെ അടുത്തിടെ പുറത്തിറങ്ങിയ ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക മോഡലായ വന്ദേ ഭാരത് നിർമ്മിക്കാനുള്ള പണിയിലായി 60 കാരനായ പ്രഭാസ്.
എന്നാൽ എല്ലാവരെയും ഞെട്ടിച്ച് യഥാർത്ഥ വന്ദേ ഭാരതിന്റെ അതേ പൂർണ്ണതയിലാണ് പുരോഹിതൻ ട്രെയിൻ നിർമ്മിച്ചത്. വിവരം പുറത്തറിഞ്ഞതോടെ കുഞ്ഞൻ വന്ദേ ഭാരത് കാണാൻ എത്തുന്നവരുടെ തിരക്കാണ് ശ്രീരാംപൂരിലെ വീട്ടിൽ. ഒരു ട്രെയിൻ എങ്ങനെയാണ് പാളത്തിലൂടെ ഇത്ര വലിയ ബോഗിയും വലിച്ച് ശരവേഗം കുതിച്ചു പായുന്നത് എന്ന കൗതുകത്തിൽ നിന്നാണ് ട്രെയിൻ നിർമ്മാണം എന്ന അഗ്രഹം ഉണ്ടായതെന്ന് പ്രഭാസ് പറയുന്നു.
പൂജ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ട്രെയിന്റെ പണി തുടങ്ങുന്നത്. ഝൗത്‌ല, എക്‌ചിറ്റിലെ തന്റെ വീട് ഒരു 'റെയിൽവേ ഫാക്ടറി' പോലെയാണ് കണക്കാക്കുന്നതെന്നാണ് പ്രഭാസ് പറയുന്നത്. നീണ്ട എട്ടു മാസത്തെ പരിശ്രമത്തിനൊടുവിൽ 13,000 രൂപ ചെലവിലാണ് വന്ദേ ഭാരതിന്റെ പണി പൂർത്തിയാക്കിയത്. രാവിലെ മുതൽ ട്രെയിൻ കാണാൻ ദൂരെ ദിക്കുകളിൽ നിന്നു പോലും ആളുകൾ എത്താറുണ്ട് എല്ലാവരോടും പുഞ്ചിരിയോടെയാണ് അദ്ദേഹം ട്രെയിനിന്റെ വിശദാംശങ്ങൾ വിശദീകരിക്കുന്നത്.
"കുട്ടിക്കാലം മുതൽ എനിക്ക് റെയിൽവേയോട് അഗാധമായ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത്, മണിക്കൂറുകളോളം വരിയിൽ ഇരുന്നു, ഒരു ട്രെയിൻ മുഴുവൻ ലൈനിൽ എങ്ങനെ ഓടുന്നുവെന്ന് ഞാൻ ചിന്തിക്കുമായിരുന്നു. അന്നുമുതൽ, എന്റെ സ്വന്തം കൈകൊണ്ട് ഒരു ഡെമോ ട്രെയിൻ മോഡൽ നിർമ്മിക്കാൻ ഞാൻ ആഗ്രഹിച്ചു. ഒരു ചെറിയ വൈദികനെന്ന നിലയിൽ എന്റെ ചെലവുകൾ ലാഭിച്ചുകൊണ്ട് ഞാൻ ഒരു ലോക്കൽ ട്രെയിനിന്റെ ആദ്യ മോഡൽ ഉണ്ടാക്കി. പലരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. പിന്നെ വന്ദേ ഭാരത് എന്റെ രണ്ടാമത്തെ ശ്രമമായിരുന്നു. എന്റെ മനസിൽ വേറെയും പദ്ധതികളുണ്ട്. പക്ഷേ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയുന്നില്ല. എന്നാലൂം ഭാവിയിൽ ഒരു സ്റ്റീം എഞ്ചിൻ നിർമ്മിക്കാനും ഞാൻ തീരുമാനിച്ചിട്ടുണ്ട്." ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിച്ച പ്രഭാസ് പറഞ്ഞു.
Read More Viral Stories Here
- ഉമ്മ തരാതെ ജോലിക്ക് പോയി, അമ്മയോട് കട്ടക്കലിപ്പില്‍ മകന്; വൈറല്‍ വീഡിയോ
- കൊക്കകോള കുപ്പിയിൽ ക്രിസ്മസ് ട്രീ; ഫിലിപ്പീനി യുവാവിന്റെ വീഡിയോ വൈറൽ
- ഇങ്ങനെ ഒരു 'ശാന്തരാത്രി' നിങ്ങൾ ഇതിനു മുൻപ് കേട്ടിരിക്കാൻ വഴിയില്ല
- എന്റെ പൊന്നേ... ഈ കുഞ്ഞ് വായിൽ നിന്നാണോ ഈ ഹൈ വോൾട്ടേജ് പാട്ട്?; 'ആലായാല്‍ തറ വേണം' പാടി ഞെട്ടിച്ച് കുട്ടിമിടുക്കൻ, വീഡിയോ
- ആദ്യം മുദ്ര പഠിക്കാം, നടത്തമൊക്കെ പിന്നെയാവാം; ഡാൻസ് പഠനം അമ്മയുടെ മടിയിൽ നിന്നുതന്നെ തുടങ്ങി കുഞ്ഞാവ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.