/indian-express-malayalam/media/media_files/wit9IO7qVjdGV7rJfpw8.jpg)
തോരണങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ക്രിസ്മസ് ട്രീകളായിരുന്നു ഇത്തവണ കേരളത്തിൽ ട്രെന്റ്
ഒരു ക്രിസ്മസ് ട്രീ അലങ്കരിച്ച് അതിൽ വിവധ വർണ്ണങ്ങളിലുള്ള ലൈറ്റുകളും നക്ഷത്രങ്ങളും ഗിഫ്റ്റുകളും തൂക്കാതെ ക്രിസ്മസ് ആഘോഷങ്ങൾ പൂർണ്ണമാകാറില്ല. എന്നാൽ ഫിലിപ്പീൻസിൽ നിന്നുള്ള നെൽസൺ ജോൺ സെസെയാണ് വ്യത്യസ്തമായ ക്രിസ്മസ് ട്രീ ഒരുക്കി സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്.
വിലകൂടിയ ക്രിസ്മസ് ട്രീ കടയിൽ നിന്നു വാങ്ങുന്നതിനു പകരമായി, പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുള്ള വ്യത്യസ്തമായ ക്രിസ്മസ് ട്രീ സ്വന്തമായി നിർമ്മിച്ചാണ് കൈന്റ നഗരത്തിൽ നിന്നുള്ള യുവാവ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. നൗദിസ്ന്യൂസ് എന്ന പേജാണ് ഇൻസ്റ്റഗ്രാമിൽ ക്രിസ്മസ് ട്രീ നിർമ്മിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചത്.
This dad in Cainta, Philippines, decided to make his own Christmas tree after a typhoon ravaged his neighborhood. Nelson John Sese built the 7-foot tree out of used Coca-Cola bottles, an old car tire, and wires, to tie it all together. 🎄 pic.twitter.com/qLKsY6yr5C
— NowThis (@nowthisnews) December 24, 2023
പഴയ കൊക്കകോള കുപ്പികളും പഴയ കാറിന്റെ ടയറും വയറുകളും ഉപയോഗിച്ചാണ് നെൽസൺ ജോൺ സെസെ ഏഴ് അടി ഉയരമുള്ള ട്രീ നിർമ്മിച്ചത്. കുപ്പികൾക്കൊപ്പം വർണ്ണാഭമായ ലൈറ്റുകളും നക്ഷത്രവും ചേർന്നപ്പോൾ മലിന്യത്തിൽ നിന്നുള്ള മനോഹര ശ്രിഷ്ടിയിയി മാറി, ഈ വ്യത്യസ്തമായ ക്രിസ്മസ് ട്രീ. നിരവധി കാഴ്ചക്കരാണ് നെൽസന്റെ ആശയത്തെ പ്രശംസിച്ച് വീഡിയോയിൽ അഭിപ്രായം പങ്കുവയ്ക്കുന്നത്.
വിലകുറഞ്ഞ തോരണങ്ങൾ ഉപയോഗിച്ച് മനോഹരമായ ക്രിസ്മസ് ട്രീ നിർമ്മിക്കുന്ന വീഡിയോകളാണ് ഇത്തവണ കേരളത്തിൽ ട്രെന്റായി മാറിയത്. വളരെ ചിലവു കുറഞ്ഞ് നിർമ്മിക്കാവുന്ന മനോഹരമായ ക്രിസ്മസ് ട്രീ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച വീഡിയോ കണ്ട് വിജയകരമായി പൂർത്തിയാക്കുന്നതിന്റെ പോസ്റ്റുകളും ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.