/indian-express-malayalam/media/media_files/2025/09/20/pani-puri-protest-2025-09-20-16-33-47.jpg)
ചിത്രം: എക്സ്
ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള വിചിത്രമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. പാനി പൂരിയുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് യുവതി നടത്തിയ പ്രതിഷേധമാണ് ഓൺലൈനിൽ ശ്രദ്ധയാകർഷിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.
വഡോദരയിലെ സുര്‍സാഗര്‍ ലേക്കിന് സമീപമായിരുന്നു സംഭവം. 20 രൂപയ്ക്ക് ആറു പാനി പൂരിക്ക് പകരം നാലെണ്ണം മാത്രമാണ് കിട്ടിയതെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. യുവതി വ്യാപാരിയുമായി വാക്കുതർക്കമുണ്ടാവുകയും, തുടർന്ന് റോഡിന്റെ നടുവിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയുമായിരുന്നു.
Also Read: ടിക്കറ്റെടുക്കാൻ 500ന്റെ നോട്ട്; ബാക്കി പിന്നെ തരാം എന്ന് കണ്ടക്ടർ; ഹോ ഡാർക്ക്!
20ની 6 ની જગ્યાએ 4 પાણીપૂરી આપી..
— Sagar Patoliya (@kathiyawadiii) September 19, 2025
મહિલા રસ્તા ઉપર બેસી ગઇ અને રડવા લાગી, વડોદરા પોલીસે સમાધાન કરાવ્યું.. સુરસાગર પાસેની ઘટના.. #vadodarapic.twitter.com/Bh0wlzGY3Y
അപ്രതീക്ഷിതമായി റോഡിനു നടുവിൽ ഇരിക്കുന്ന സ്ത്രീയെ കണ്ടതോടെ സ്ഥലത്ത് ആളുകൂടി. പലരും മൊബൈല്‍ ഫോണില്‍ ഇത് ചിത്രീകരിക്കാനും തുടങ്ങി. ഗതാഗതതടസ്സം ഉണ്ടായതോടെ പൊലീസ് എത്തുകയും, യുവതിയെ അനുനയിപ്പിച്ച് റോഡില്‍നിന്നും മാറ്റുകയുമായിരുന്നു.
Also Read: റൊമാൻസുമായി പിള്ളേച്ചനും സരസുവും കൂടെ ഭവാനിയും പ്യാരിയും; വൈറലായി ജെമിനി ചിത്രങ്ങൾ
യുവതി റോഡിനു നടുവിലിരിക്കുന്നതും പൊലീസു കാരോട് കരഞ്ഞുകൊണ്ട് കാര്യങ്ങൾ വിശദീകരിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം, ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ, യുവതിയെ പരിഹസിച്ചും ഐക്യദാർഢ്യം പ്രഖ്യാപിച്ചുമെല്ലാം നിരവധി പ്രതികരണങ്ങളാണ് വന്നത്.
Read More: 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'; മൂന്നാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ്സ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.