scorecardresearch

രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി; 36 വർഷമായി സ്ത്രീ വേഷത്തിൽ ജീവിച്ച് യുപി സ്വദേശി

ആത്മാവിൽ നിന്ന് ഉപദ്രവം നേരിട്ടതോടെ ജീവൻ രക്ഷിക്കാൻ സ്ത്രീവേഷം കെട്ടിയെന്നാണ് ഇയാൾ പറയുന്നത്

ആത്മാവിൽ നിന്ന് ഉപദ്രവം നേരിട്ടതോടെ ജീവൻ രക്ഷിക്കാൻ സ്ത്രീവേഷം കെട്ടിയെന്നാണ് ഇയാൾ പറയുന്നത്

author-image
Trends Desk
New Update
UP man lives as a woman

ചിത്രം: എക്സ്

ഭാര്യയുടെ ആത്മാവിനെ ഭയന്ന് 36 വർഷമായി സ്ത്രീയായി ജീവിക്കുന്ന ഒരു പുരുഷന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.  ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിലാണ് ഒരേസമയം വിചിത്രവും കൗതുകകരവുമായ സംഭവം നടന്നത്.

Advertisment

മരണപ്പെട്ട രണ്ടാം ഭാര്യയുടെ പ്രേതത്തെ ഭയന്നാണ് ഇയാൾ സ്ത്രീ വേഷത്തിൽ ജീവിക്കുന്നത്. ആത്മാവിൽ നിന്ന് ഉപദ്രവം നേരിട്ടതോടെ ജീവൻ രക്ഷിക്കാനാണ് സ്ത്രീവേഷം കെട്ടിയതെന്ന് ഇയാൾ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

രണ്ടാമത്തെ ഭാര്യയുടെ മരണശേഷമാണ് ആത്മാവിന്റെ ഉപദ്രവം ആരംഭിക്കുന്നത്. ഭാര്യയുടെ ആത്മാവ് കോപിച്ചിരിക്കുകയാണെന്നും, അത് തന്റെ ജീവന് ഭീഷണിയാണെന്നും ഇയാൾ വിശ്വസിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

Advertisment

സ്വപ്നത്തിൽ ഭാര്യ തന്നോട് സ്ത്രീ വേഷത്തിൽ ജീവിക്കാൻ ആവശ്യപ്പെട്ടെന്ന് പറഞ്ഞാണ് ഇയാൾ സ്ത്രീ വേഷത്തിൽ ജീവിക്കുന്നതെന്നാണ് വിവരം. അതേസമയം, മൂന്ന് തവണ വിവാഹിതനായ ഇയാളുടെ ഒൻപതു മക്കളിൽ ഏഴു പേരും നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. ഈ മരണങ്ങൾക്ക് പിന്നിലും ആത്മാവിന് പങ്കുണ്ടെന്നാണ് ഇയാൾ വിശ്വസിക്കുന്നതെന്ന് അയൽവാസികൾ പറഞ്ഞു.

സാരി ധരിച്ച് നെറ്റിയിൽ സിന്ദൂരവും കഴുത്തിൽ മാലയും ചെവിയിൽ കമ്മലുകളും മൂക്കൂത്തിയും അണിഞ്ഞാണ് ഇയാൾ ജീവിക്കുന്നത്. അതേസമയം, ഇയാൾക്ക് മാനസികാരോഗ്യ പ്രശ്‌നം ഉണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ഇതിനു പിന്നിൽ അമാനുഷിക ശക്തികൾ ഉണ്ടെന്നും ചിലർ വിശ്വസിക്കുന്നുണ്ട്.

Read More

Uttar Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: