/indian-express-malayalam/media/media_files/QFrHmGUIqqYS7upkwdUQ.jpg)
നിലവിലെ എം.പിയായ രമ്യ ഹരിദാസാണ് ഓടിയെത്തി വോട്ടർമാരെ കെട്ടിപ്പിടിക്കുന്നത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് പിടിക്കാനായി ഓടുന്ന ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. രമ്യ ഹരിദാസാണ് ഓടിയെത്തി വോട്ടർമാരെ കെട്ടിപ്പിടിക്കുന്നത്. യുഡിഎഫിന്റെ പ്രചാരണ റാലിക്കിടയിലാണ് സംഭവം.
റോഡരികിൽ കാത്തുനിൽക്കുന്ന വോട്ടർമാർക്കിടയിലേക്ക് സ്ഥാനാർത്ഥി ഓടിയെത്തുന്നതും അവരെ വാരിപ്പുണരുന്നതും കാണാം. സ്ഥാനാർത്ഥിയുടെ കൈകളിൽ സ്ത്രീകളിൽ ചിലർ ഉമ്മ വയ്ക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ നിന്നും വ്യക്തമാണ്. രമ്യയ്ക്ക് വിജയാശംസകൾ നേരുകയും ചെയ്താണ് സ്ഥാനാർത്ഥിയെ ഇവർ യാത്രയാക്കിയത്.
നിലവിലെ എം.പി കൂടിയായ രമ്യ ഹരിദാസിന്റെ ഓട്ടത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ കമന്റിടുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.