scorecardresearch

കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: വയനാട്ടിൽ രാഹുൽ, ആലപ്പുഴയിൽ കെസി വേണുഗോപാൽ, തൃശൂരിൽ മുരളീധരൻ, വടകരയിൽ ഷാഫി

2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 39 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു

2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 39 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു

author-image
WebDesk
New Update
Congress Candidates

ഫയൽ ഫൊട്ടോ

ഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 39 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് വെള്ളിയാഴ്ച പുറത്തിറക്കി. കേരളത്തിൽ മത്സരിക്കുന്ന 16 സീറ്റുകളിലെത് അക്കമുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.

Advertisment

പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടാം തവണയും വയനാട്ടിൽ മത്സരിക്കും. പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആലപ്പുഴയിൽ നിന്ന് മത്സരിക്കും. കെ മുരളീധരനെ  തൃശൂരിലേക്ക് മാറ്റിയപ്പോൾ, ഷാഫി പറമ്പിൽ എംഎൽഎ വടകരയിൽ സ്ഥാനമുറപ്പിച്ചു. തിരുവനന്തപുരത്ത് തുടർച്ചയായി നാലാം തവണയും സിറ്റിംഗ് എംപി ശശി തരൂർ തന്നെയാണ് മത്സരിക്കുന്നത്. 

സിറ്റിങ്ങ് എംപിമാരിൽ ടി.എൻ പ്രതാപൻ മാത്രമാണ് ഇത്തവണത്തെ കോരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടം പിടിക്കാത്തത്. കേരളം, കർണാടക, തെലങ്കാന, ഡൽഹി, ഛത്തീസ്ഗഡ് തുടങ്ങിയ 10 സംസ്ഥാനങ്ങളിൽ നിന്നുള്ള 60 സ്ഥാനാർത്ഥികളുടെ പേരുകൾ തീരുമാനിക്കാൻ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി വ്യാഴാഴ്ച യോഗം ചേർന്നിരുന്നു.

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ

  • തിരുവനന്തപുരം- ശശി തരൂർ
  • ആറ്റിങ്ങൽ- അടൂർ പ്രകാശ്
  • പത്തനംതിട്ട-ആന്റോ ആന്റണി
  • മാവേലിക്കര-കൊടിക്കുന്നിൽ സുരേഷ്
  • ആലപ്പുഴ-കെ.സി വേണുഗേപാൽ
  • എറണാകുളം-ഹൈബി ഈഡൻ
  • ഇടുക്കി-ഡീൻ കുര്യാക്കോസ്
  • ചാലക്കുടി- ബെന്നി ബഹനാൻ
  • തൃശ്ശൂർ-കെ.മുരളീധരൻ
  • പാലക്കാട്- വികെ ശ്രീകണ്ഠൻ
  • ആലത്തൂർ- രമ്യ ഹരിദാസ്
  • കോഴിക്കോട് -എംകെ രാഘവൻ
  • വയനാട്-രാഹുൽ ഗാന്ധി
  • വടകര-ഷാഫി പറമ്പിൽ
  • കണ്ണൂർ-കെ.സുധാകരൻ
  • കാസർഗോഡ്- രാജ്മോഹൻ ഉണ്ണിത്താൻ
Advertisment

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക

സ്ഥാനാർത്ഥിമണ്ഡലംസംസ്ഥാനം
ഭൂപേഷ് ബാഗേൽരാജ്നന്ദ് ഗാവ്ഛത്തീസ്ഗഡ്
ശിവകുമാർ ദഹാരിയജാംഗീർ ചമ്പഛത്തീസ്ഗഡ്
ജ്യോത്സന മഹന്ത്കോർബഛത്തീസ്ഗഡ്
രാജേന്ദ്ര സാഹുദുർഗ്ഛത്തീസ്ഗഡ്
വികാസ് ഉപാധ്യായറായ്പൂർഛത്തീസ്ഗഡ്
താമ്രധ്വജ് സാഹുമഹാസമുദ്ഛത്തീസ്ഗഡ്
എച്ച്ആർ അൽഗുർ (രാജു)ബീജാപൂർകർണാടക
ഗീത ശിവരാജ്കുമാർഷിമോഗകർണാടക
ഡി കെ സുരേഷ്ബംഗളൂരു റൂറൽകർണാടക
ആനന്ദസ്വാമി ഗദ്ദദേവര മഠംഹാവേരികർണാടക
എം ശ്രേയസ് പട്ടേൽഹസ്സൻകർണാടക
എസ്.പി മുദ്ദഹനുമഗൗഡതുംകൂർകർണാടക
വെങ്കിട്ടരാമ ഗൗഡ മാണ്ഡ്യകർണാടക
രാജ്മോഹൻ ഉണ്ണിത്താൻകാസർകോട്കേരളം
രാഹുൽ ഗാന്ധിവയനാട്കേരളം
കെ.സി വേണുഗോപാൽആലപ്പുഴകേരളം
കെ സുധാകരൻകണ്ണൂർകേരളം
ശശി തരൂർതിരുവനന്തപുരംകേരളം
കെ മുരളീധരൻതൃശൂർകേരളം
ഷാഫി പറമ്പിൽവടകരകേരളം
എം കെ രാഘവൻകോഴിക്കോട്കേരളം
വി.കെ ശ്രീകണ്ഠൻപാലക്കാട്കേരളം
രമ്യ ഹരിദാസ്ആലത്തൂർകേരളം
ബെന്നി ബഹനാൻചാലക്കുടികേരളം
ഹൈബി ഈഡൻഎറണാകുളംകേരളം
ഡീൻ കുര്യാക്കോസ്ഇടുക്കികേരളം
കൊടിക്കുന്നിൽ സുരേഷ്മാവേലിക്കരകേരളം
ആൻ്റോ ആൻ്റണിപത്തനംതിട്ടകേരളം
അടൂർ പ്രകാശ്ആറ്റിങ്ങൽകേരളം
മുഹമ്മദ് ഹംദുല്ലാഹ സയീദ്ലക്ഷദ്വീപ്ലക്ഷദ്വീപ്
വിൻസെൻ്റ് എച്ച് പാലാഷില്ലോങ്മേഘാലയ
സലെങ് എ സാങ്മതുറമേഘാലയ
എസ് സുപോങ്മെറെൻ ജമീർനാഗാലാൻഡ്നാഗാലാൻഡ്
ഗോപാൽ ചേത്രിസിക്കിംസിക്കിം
സുരേഷ് കുമാർ ഷെട്കർസാഹിരാബാദ്തെലങ്കാന
രഘുവീർ കുണ്ടുരുനൽഗൊണ്ടതെലങ്കാന
ചല്ലാ വംശി ചന്ദ് റെഡ്ഡിമഹ്ബൂബ്നഗർതെലങ്കാന
ബൽറാം നായിക് പൊരിക്കമഹബൂബാബാദ്തെലങ്കാന
ആശിഷ് കുമാർ സാഹത്രിപുര വെസ്റ്റ്ത്രിപുര

Read More: 

Rahul Gandhi Congress Lok Sabha Election 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: