/indian-express-malayalam/media/media_files/2025/07/24/bullock-cart-ride-uae-2025-07-24-18-05-34.jpg)
എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം
യുഎഇയിലെ വിശാലമായ റോഡുകളിലൂടെയുള്ള കാളവണ്ടി യാത്രയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. നഗരമധ്യത്തിലൂടെയുള്ള കാളവണ്ടി യാത്രയും ആശ്ചര്യത്തോടെ നോക്കി നിൽക്കുന്ന ആളുകളെയുമാണ് വീഡിയോയിൽ കാണിക്കുന്നത്.
യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന വീഡിയോ എഐ സൃഷ്ടിയാണ്. തിരക്കുള്ള റോഡിനു നടുവിലൂടെ കാളവണ്ടി നീങ്ങുന്നതും ആളുകൾ ഇത് മൊബൈൽ ക്യാമറയിൽ പകർത്തുന്നതുമെല്ലാം വീഡിയോയിൽ കാണാം. അംബരചുംബികളായ കെട്ടിടങ്ങളും ആംഡംബര നൗകകളും വീഡിയോയുടെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: 'വർഷങ്ങളായി ഓട്ടോ പറത്തുന്നു, എല്ലാം നമ്മൾ തന്നെയാ ചെയ്യുന്നേ'; വൈറലായി പറക്കും ഓട്ടോറിക്ഷകൾ; വീഡിയോ
ഗൂഗിളിന്‍റെ ഏറ്റവും പുതിയ എഐ വീഡിയോ ജനറേറ്ററായ വിയോ 3 എന്ന അത്യാധുനിക ടെക്സ്റ്റ്-ടു-വീഡിയോ മോഡൽ ഉപയോഗിച്ചാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. രസകരമായ എഐ വീഡിയോകൾ പങ്കുവയ്ക്കാറുള്ള "jyo_john_mulloor" എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്.
Also Read:'റോഡ് റേജ്' ആണോ? അബദ്ധമാണോ? ഏത് ഡ്രൈവറുടെ പക്ഷത്താണ് നിങ്ങൾ?
അതേസമയം, ഹെലികോപ്റ്ററിൽ കരിക്കു കച്ചവടം നടത്തുന്ന ഒരു വഴിയോരക്കച്ചവടക്കാരന്റെ വീഡിയോയും അടുത്തിടെ സൈബറിടത്ത് ശ്രദ്ധനേടിയിരുന്നു. രസകരമായ ധാരാളം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.