/indian-express-malayalam/media/media_files/2025/05/10/VXSRqui8E5rj0eK0fEf9.jpg)
Vaibhav Suryavanshi, Kid Playing Cricket Photograph: (Screengrab)
Trending Video: ഈ ഐപിഎല്ലിന്റെ കണ്ടുപിടിത്തമായിരുന്നു വൈഭവ് സൂര്യവൻഷി എന്ന പതിനാലുകാരൻ. 35 പന്തിൽ സെഞ്ചുറിയടിച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണ് താനെന്ന് വൈഭവ് പ്രഖ്യാപിച്ചു. വൈഭവ് ഈ പ്രായത്തിൽ ഈ വിധം കളിക്കുന്നതിന് ഇടയിൽ ഒരു രണ്ടുവയസുകാരനും ബാറ്റുകൊണ്ട് അത്ഭുതപ്പെടുത്തുകയാണ്.
നിരത്തിൽ കാണികൾക്ക് മുൻപിൽ നിന്ന് ബാറ്റ് വീശുകയാണ് ഒരു രണ്ടുവയസുകാരൻ. അവന്റെ ടൈമിങ്ങും ബാറ്റ് സ്വിങ് ചെയ്യിക്കുന്ന വിധവും ആണ് ശ്രദ്ധ പിടിക്കുന്നത്. ഈ പ്രായത്തിൽ ഈ വിധം ഇങ്ങനെ കളിക്കുന്നെങ്കിൽ വളർന്ന് കഴിയുമ്പോൾ അവൻ അടിച്ചുതകർക്കും എന്നുറപ്പാണ്.
അടുത്ത വൈഭവ് സൂര്യവൻഷി എന്നാണ് ഈ കുരുന്നിന്റെ ബാറ്റിങ് വിഡിയോ കണ്ട് പലരും പറയുന്നത്. ബാറ്റ് സ്വിങ് ചെയ്യിച്ചും വിക്കറ്റിനിടയിൽ ഓടിയും അവൻ ഇൻസ്റ്റഗ്രാമിൽ 20 ലക്ഷത്തിന് മുകളിൽ വ്യൂസ് കണ്ടെത്തി കഴിഞ്ഞു. ക്രിക്കറ്റ് നെഞ്ചിലേറ്റുന്ന ഒരു രാജ്യത്ത് ഒരു കുരുന്ന് ഈ വിധം ബാറ്റ് ചെയ്യുന്നത് കണ്ടാൽ അത് ഏവരുടേയും മനം കവരുമെന്നുറപ്പ്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
കുരുന്നുകളുടെ ബാറ്റിങ് മികവ് നേരത്തേയും ഇന്റർനെറ്റ് കീഴടക്കിയിട്ടുണ്ട്. അടുത്തിടെ ആറുവയസുകാരിയായ സോണിയയുടെ ബാറ്റിങ് വൈറലാവുകയും രോഹിത് ശർമയോട് വരെ ആരാധകർ ഇതിനെ താരതമ്യപ്പെടുത്തുകയും ചെയ്തു. ഇംഗ്ലണ്ട് അംപയർ റിച്ചാർഡ് കെറ്റിൽബർഗ് ഉൾപ്പെടെയുള്ളവർ ഈ വിഡിയോ പങ്കുവെച്ചു.
Read More
- 'ബാ... ഇവിടെ വന്ന് ഇരിക്കെന്നേ...,' കൊച്ചുമിടുക്കൻ വിളിച്ചയാളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
- 'ഉറക്കം പിന്നെയാകാം, പാട്ട് മുഖ്യം,' ചാടി എണീറ്റ് കുഞ്ഞാവയുടെ തകർപ്പൻ ഡാൻസ്; വീഡിയോ
- "സ്ലീവാച്ചൻ ആണ് ഞങ്ങടെ," ആസിഫ് അലിയെ കണ്ടയുടൻ ആരാധിക; വീഡിയോ
- മൂഹൂർത്തം ഇനി രണ്ടു വർഷത്തിനു ശേഷം; വിവാഹ വേദിയായി ആശുപത്രി; വധുവിനെ കൈയ്യിലേന്തി വരൻ; വീഡിയോ
- 'എന്തൊരു ചേലാണ്...' വീണ്ടും വൈറലായി മലയാളികളുടെ ഉണ്ണിയേട്ടൻ
- തൃശ്ശൂർ പൂരത്തിന് തിടമ്പേന്തി ഡ്രാഗണും ഗോഡ്സില്ലയും; വൈറലായി ഒരു പൂരകാഴ്ച, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.