/indian-express-malayalam/media/media_files/2024/12/16/2nGKsTu1fJPuYOiwd6ro.jpg)
Most Google Searched Travel Destination 2024 ചിത്രം: ഫ്രീപിക്
തിരക്കിട്ട ജീവിത്തിൽ നിന്നും ഒരു അവധി ആഗ്രഹിക്കാത്തവർ ആരുണ്ട്? അതിനൊരു ട്രിപ്പ് പോയാലോ എന്ന് ചിന്തിക്കാറുണ്ടോ? എങ്കിൽ ആദ്യം തിരയുക ഗൂഗിളിൽ ആവും. മഞ്ഞണിഞ്ഞ മലനിരകളും, പച്ചപ്പണിഞ്ഞ പാടങ്ങളും തുടങ്ങി സഞ്ചാരികളെ മാടി വിളിക്കുന്ന ധാരാളം ഇടങ്ങളുണ്ട്. പുതിയ കാഴ്ചകളും, അനുഭവങ്ങളും, സംസ്കാരങ്ങളും അറിഞ്ഞൊരു സാഹസിക യാത്രയ്ക്കാണോ നിങ്ങൾ തയ്യാറെടുക്കുന്നത്?. എങ്കിലിതാ 2024ൽ ഇന്ത്യയിലെ യാത്രാ പ്രേമികൾ തിരഞ്ഞ പത്ത് സ്ഥലങ്ങളെ കുറിച്ചും, അവിടുത്തെ കാഴ്ചകളെ കുറിച്ചും അറിയാം.
ഗൂഗിളിൽ ഇന്ത്യക്കാർക്ക് പ്രിയം ഈ 10 സ്ഥലങ്ങൾ
2025ലേയ്ക്ക് അടുത്തു കൊണ്ടിരിക്കുന്ന ഈ വേളയിലാണ് ഗൂഗിൾ, ഇന്ത്യയിൽ ഏറ്റവും അധികം തിരയപ്പെട്ട സ്ഥലങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/12/13/rQijC9ZGdz5UOR2Y0dDi.jpeg)
പട്ടികയിൽ ഒന്നാമത് അസർബെയ്ജാൻ ആണ്, പത്താമത് സൗത്ത് ഗോവയും.
അസർബെയ്ജാൻ
യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന രാജ്യമാണ് അസർബെയ്ജാൻ. കാസ്പിയൻ കടലിനു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന അസർബൈജാന്റെ അയൽരാജ്യങ്ങൾ റഷ്യ, ജോർജിയ, അർമേനിയ, ഇറാൻ, ടർക്കി എന്നിവയാണ്. കാലാവസ്ഥയും അവിടുത്തെ പ്രകൃതിയുമാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്.
ബാലി
പ്രകൃതി സ്നേഹികൾ മുതൽ സാഹസിക സഞ്ചാരികൾ വരെ, എല്ലാത്തരം യാത്രക്കാർക്കും എന്തെങ്കിലുമൊക്കെ കാത്തുവച്ചിരിക്കുന്ന ഇടമാണ് ഇന്തോനേഷ്യയിലെ ബാലി. ശാന്തമനോഹരമായ കടലോരങ്ങളും വിശാലമായ നെൽപാടങ്ങളും അഗ്നിപർവതങ്ങളഉം തടാകങ്ങളും വെള്ളച്ചാട്ടങ്ങള തുടങ്ങി പറഞ്ഞാൽ തീരാതത്ര കാഴ്ചകളാണ് ബാലി നിങ്ങൾക്കു സമ്മാനിക്കുക.
മണാലി
ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലാണ് മണാലി സ്ഥിതി ചെയ്യുന്നത്. മണാലിയുടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ഏറ്റവും അനുയോജ്യം ഏപ്രിൽ മാസമാണ്. ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏപ്രിൽ മാസം വലിയ ചൂട് ആയിരിക്കും അനുഭവപ്പെടുന്നത്. എന്നാൽ മണാലിയിലെ സുഖമുള്ള കാലാവസ്ഥ സഞ്ചാരികളെ കൂടുതൽ കംഫർട്ട് ആക്കും.
കസഖ്സ്ഥാൻ
മലനിരകളും, മഞ്ഞുമൂടിയ കൊടുമുടികളും, ഡെൽറ്റ, മരുഭൂമികൾ എന്നിവ നൽകുന്ന വ്യത്യസ്തമായി കാഴ്ചാനുഭവം തേടി ധാരാളം സഞ്ചാരികളാണ് കസാഖ്സ്ഥാനിലേയ്ക്ക് എത്തുന്നത്.
ഇന്ത്യയിൽ ആകട്ടെ ഉത്തർപ്രദേശിലെ പുണ്യനഗരമായ അയോധ്യ ഈ വർഷം ഏറെ ജനപ്രീതി നേടി. രാമക്ഷേത്രമാണ് ഏവരും ഉറ്റുനോക്കിയത്. ജയ്പൂർ, മണാലി, കാശ്മീർ, ദക്ഷിണ ഗോവ എന്നിവയും ഇന്ത്യയിലെ സുസ്ഥിരമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്, ജയ്പൂരിൻ്റെ സമ്പന്നമായ ചരിത്രവും, സംസ്കാരവും, മണാലിയുടെ സാഹസിക കായിക വിനോദങ്ങളും, കാശ്മീരിൻ്റെ അതിമനോഹരമായ പ്രകൃതി സൗന്ദര്യം, ദക്ഷിണ ഗോവയുടെ ഭൂപ്രകൃതിയും സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്നു.
Read More
- ഐപിഎൽ, ബിജെപി; 2024-ൽ ഗൂഗിൾ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ 10 വിഷയങ്ങൾ
- "നോക്കൂ, ഇതാരാണെന്നു നോക്കൂ;" സഞ്ജുവിന്റെ വീഡിയോ പങ്കുവച്ച് ശ്രീശാന്ത്
- ആദ്യ ഇന്നിങ്സിൽ 153 റൺസ് ലീഡ്; രണ്ടാം ഇന്നിങ്സിൽ അട്ടിമറി; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി
- ആറു മാസം മുൻപ് ലോകകപ്പ് നേടിയ നായകൻ; രോഹിതിന് സ്വയം തെളിയിക്കേണ്ട ആവശ്യമില്ലെന്ന് കപിൽ ദേവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.