/indian-express-malayalam/media/media_files/2024/12/16/WMXqvfRq8gW8t3SdOpuD.jpg)
പട്ടിക ഗൂഗിളാണ് പുറത്തുവിട്ടത്
2024 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ 10 വിഷയങ്ങളിൽ മുന്നിൽ ഐപിഎല്ലും ടി 20 ലോകകപ്പും ബിജെപിയും. ഗൂഗിളിൽ ഇന്ത്യക്കാർ തിരഞ്ഞ വിഷയങ്ങളെക്കുറിച്ചുള്ള പട്ടിക ഗൂഗിൾ തന്നെയാണ് പുറത്തുവിട്ടത്. ഇന്ത്യക്കാർക്ക് കൂടുതൽ താൽപര്യം ക്രിക്കറ്റും രാഷ്ട്രീയവുമാണെന്നാണ് പട്ടികയിൽനിന്നും വ്യക്തമാകുന്നത്.
പ്രശസ്ത ക്രിക്കറ്റ് ലീഗായ ഐപിഎൽ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം തോറ്റെങ്കിലും ഈ വർഷം ടി 20 ലോകകപ്പ് ഇന്ത്യ നേടിയത് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ കൂടുതൽ താൽപര്യം ഉണർത്തിയിരുന്നു. ഇതാണ് സെർച്ചിലും പ്രകടമായത്. സ്പോർട്സ് വിഷയങ്ങളിൽ 2024 ലെ പാരിസ് ഒളിംപിക്സും ഇടംപിടിച്ചിട്ടുണ്ട്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു ഈ വർഷത്തിലെ മറ്റൊരു പ്രധാന ഹൈലൈറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരം നേടി. ഇതിലൂടെ ഇന്ത്യക്കാർ ഏറ്റവും തിരഞ്ഞ വിഷയങ്ങളിൽ ബിജെപിയും ഇടം പിടിച്ചു. ഈ വർഷം ഇന്ത്യയിൽ റെക്കോർഡ് താപനിലയായിരുന്നു. ഇതും ഒരു ട്രെൻഡിങ് ടോപ്പിക്കായി മാറിയിട്ടുണ്ട്.
പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗവും ഈ വർഷത്തിലായിരുന്നു. അദ്ദേഹവും ഈ വർഷത്തെ ട്രെൻഡിങ് വിഷയങ്ങളിലൊന്നായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കബഡി ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് എന്നിവയും ട്രെൻഡിങ് വിഷയങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
Read More
- "നോക്കൂ, ഇതാരാണെന്നു നോക്കൂ;" സഞ്ജുവിന്റെ വീഡിയോ പങ്കുവച്ച് ശ്രീശാന്ത്
- ആദ്യ ഇന്നിങ്സിൽ 153 റൺസ് ലീഡ്; രണ്ടാം ഇന്നിങ്സിൽ അട്ടിമറി; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി
- ആറു മാസം മുൻപ് ലോകകപ്പ് നേടിയ നായകൻ; രോഹിതിന് സ്വയം തെളിയിക്കേണ്ട ആവശ്യമില്ലെന്ന് കപിൽ ദേവ്
- വേഗം കീഴടങ്ങി; അഡ്ലെയ്ഡ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ വിമർശനവുമായി രവി ശാസ്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.