scorecardresearch

'കന്നഡ ഡബ് ആണോ?' ജോർജ് സാറിനെ സൈഡാക്കി 2 വയസുകാരൻ; കയ്യടിക്കാതിരിക്കാനാവില്ല

Thudarum movie George Sir viral video: ജോർജ് സാറിന്റെ ഏറെ ശ്രദ്ധ പിടിച്ച ഡയലോഗ് ഫുൾ ഈ കുരുന്ന് കാണാതെ പറയുന്നുണ്ട്. പക്ഷേ അവനത് പറയുന്നത് മനസിലാക്കാൻ നമ്മൾ കുറച്ച് എഫർട്ട് എടുക്കണം എന്ന് മാത്രം

Thudarum movie George Sir viral video: ജോർജ് സാറിന്റെ ഏറെ ശ്രദ്ധ പിടിച്ച ഡയലോഗ് ഫുൾ ഈ കുരുന്ന് കാണാതെ പറയുന്നുണ്ട്. പക്ഷേ അവനത് പറയുന്നത് മനസിലാക്കാൻ നമ്മൾ കുറച്ച് എഫർട്ട് എടുക്കണം എന്ന് മാത്രം

author-image
Trends Desk
New Update
Thuram Movie George Sir Dialogue Viral Video

Screengrab

മോഹൻലാൽ എന്ന നടനെ വീണ്ടും ആഘോഷിക്കുകയായിരുന്നു പ്രേക്ഷകർ തരുൺ മൂർത്തിയുടെ തുടരം സിനിമയിലൂടെ. മോഹൻലാലിനൊപ്പം ജോർജ് സാർ എന്ന വില്ലനും സിനിമാ ലോകത്തെ ചർച്ചകളിൽ നിറഞ്ഞു. തുടരുമിന്റെ അലയൊലികൾ കെട്ടടങ്ങി അടുത്തതിലേക്ക് പ്രേക്ഷകർ ചേക്കേറുകയാണ്. എങ്കിലും ഇതിനിടയിൽ ജോർജ് സാറിന്റെ ഡയലോഗുമായി വരുന്ന രണ്ട് വയസ് മാത്രമുള്ള ഒരു കുഞ്ഞു വിരുതന് നമുക്ക് കയ്യടിക്കാതിരിക്കാനാവില്ല. 

Advertisment

ജോർജ് സാറിന്റെ ഏറെ ശ്രദ്ധ പിടിച്ച ഡയലോഗ് ഫുൾ ഈ കുരുന്ന് കാണാതെ പറയുന്നുണ്ട്. പക്ഷേ അവനത് പറയുന്നത് മനസിലാക്കാൻ നമ്മൾ കുറച്ച് എഫർട്ട് എടുക്കണം എന്ന് മാത്രം. ലളിതേ എന്ന് വിളിച്ച് ഒരു ചിരിയും ചിരിച്ച് ജോർജ് സാർ നാക്ക് പുറത്തേക്ക് നീട്ടുന്നത് വരെ ഈ കക്ഷിയും ചെയ്യുന്നുണ്ട്. 

Also Read: മദ്യപാനം നിർത്താൻ യോഗ പരിശീലനം; അഭ്യാസം കണ്ട് നാട്ടുകാരുടേയും കയ്യടി

കുഞ്ഞൂട്ടാ ജോർജ് സാറിന്റെ ഡയലോഗ് പറഞ്ഞേ എന്ന് ചേട്ടൻ പറയുമ്പോഴാണ് അനിയന്റെ പെർഫോമൻസ്. നിന്നെ കാണാൻ ജോർജ് സാർ വന്നിട്ടുണ്ടേൽ എന്ന് കുരുന്ന് പറയുമ്പോൾ ജോർജ് സാറെന്നൊക്കെ പറയുന്നത് മറ്റേതോ ഭാഷയിലാണ്. അയ്യയ്യയേ, ആരെയാ പേടിപ്പിക്കുന്നേ എന്ന് തന്റെ എല്ലാ എനർജിയും എടുത്താണ് അവൻ പറയുന്നത്. 

Advertisment

ഒടുവിൽ ലളിതേ എന്ന് വിളിച്ചുള്ള ആ നാക്ക് നീട്ടലും വരുന്നതോടെ കുരുന്ന് തന്റെ പെർഫോമൻസ് കൊണ്ട് എല്ലാവരേയും കയ്യിലെടുത്ത് കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഈ വിഡിയോ കണ്ടത്. ഡയലോഗ് പലതും പറയുന്നത് വ്യക്തമല്ല എങ്കിലും അവനത് മുഴുവനും പറഞ്ഞത് ചില്ലറക്കാര്യമല്ല എന്നാണ് കമന്റ് ബോക്സിൽ എല്ലാവരും പറയുന്നത്. 

Also Read: പൂച്ച എന്നാ സുമ്മാവാ! കണ്ടില്ലേ ആ വരവ്? നോവിച്ച് വിടാതിരിക്കുക

"പിള്ളേരുടെ വരെ മനസ്സിൽ ഇടം പിടിച്ച ഒരു വില്ലൻ ഉണ്ടെങ്കിൽ അത് ഈ ജോർജ്‌ സാർ ആയിരിക്കും," ഇങ്ങനെയാണ് ഒരാളുടെ കമന്റ്. കന്നഡ ഡബ് ആണെന്ന് തോന്നുന്നു എന്നാണ് തമാശ നിറച്ച് വരുന്ന മറ്റൊരു കമന്റ്. 

Also Read: ആഹാ, സുഖനിദ്ര! ഓന്ത് അണ്ണൻ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്!

"കുട്ടികളും സ്ത്രീകളും വില്ലന്മാരെ വെറുക്കുന്ന കാലഘട്ടത്തിൽ ഒരു ചെറിയ കുട്ടി അദ്ദേഹത്തെ അനുകരിക്കുന്നു അഭിനന്ദനങ്ങൾ പ്രകാശ് വർമ്മ..ഇവന്റെ പ്രകടനത്തിന് മുൻപിൽ ഒറിജിനൽ ജോർജ് സാറൊക്കെ സൈഡ് ആയി," ഇങ്ങനെയെല്ലാമാണ് കമന്റുകൾ വരുന്നത്. 

Read More: "അടിമോനെ പൂക്കുറ്റി," വെറൈറ്റി ലുക്കിൽ ഞെട്ടിച്ച് എംജി ശ്രീകുമാർ; ലാലേട്ടന്റെ കാമിയോ പൊളിച്ചെന്ന് ആരാധകർ; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: