/indian-express-malayalam/media/media_files/2025/08/09/ai-viral-video-2025-08-09-17-41-53.jpg)
Screengrab
യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. മാനസികമായും ശാരീരികമായും അത് നൽകുന്ന ഉണർവ് പകരം വയ്ക്കാനില്ലാത്തതാണ്. യോഗ ദിനചര്യയുടെ ഭാഗമാക്കിയാൽ മദ്യപാനം നിർത്താൻ സാധിക്കുമോ? മദ്യപാനം നിർത്താൻ യോഗ പരിശീലനം തുടങ്ങിയൊരു യുവാവിന്റെ എഐ വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
യോഗയിലൂടെ ശരീരത്തിന്റെ ഫ്ളെക്സിബിളിറ്റിയിലുണ്ടാവുന്ന മാറ്റം വലിയൊരു പോസിറ്റീവ് ഘടകം ആണ്. ഇവിടെ വിഡിയോയിൽ ഒരാൾ ഒരു യുവാവിനോട് നിന്റെ കൂട്ടുകാരൻ രാജേഷ് മദ്യപാനം നിർത്താൻ യോഗ പരിശീലിക്കാൻ തുടങ്ങിയത് ചൂണ്ടിക്കാണിച്ച് ഉപദേശിക്കുകയാണ്.
Also Read: പൂച്ച എന്നാ സുമ്മാവാ! കണ്ടില്ലേ ആ വരവ്? നോവിച്ച് വിടാതിരിക്കുക
മറുപടിയായി യുവാവ് പറയുന്നത് കള്ളുകുടി നിർത്താൻ യോഗ പരിശീലിക്കാൻ തുടങ്ങിയ അവൻ ഇപ്പോൾ കാലുകൊണ്ടാണ് കള്ളുകുടിക്കുന്നത് എന്നാണ്. പുള്ളിയത് വെറുതെ പറയുന്നതല്ല. ദാ തെളിവും ഉണ്ട്. നാട്ടുകാരുടെയെല്ലാം കയ്യടികൾക്ക് നടുവിൽ നിന്നാണ് ഈ അഭ്യാസം.
Also Read: ആഹാ, സുഖനിദ്ര! ഓന്ത് അണ്ണൻ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്!
ഒരു മേശയ്ക്ക് മുകളിൽ നിൽക്കുന്ന യുവാവ് കൈ രണ്ടും പിറകിൽ കെട്ടിപ്പിടിച്ച് കാലുകൊണ്ട് ഗ്ലാസ് പിടിച്ച് മദ്യപിക്കുകയാണ്. ഇത് കണ്ട് ചുറ്റും നിന്ന് കയ്യടിക്കുന്നവരിൽ കുട്ടികളും സ്ത്രീകളുമെല്ലാമുണ്ട്. ചിലർ ഇത് മൊബൈലിൽ പകർത്തുന്നുണ്ട്.
ഈ എഐ വിഡിയോ നൽകുന്ന സന്ദേശത്തെ കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് വരുന്നത്. എങ്കിലും ലക്ഷക്കണക്കിനാളുകളാണ് ഈ എഐ വിഡിയോ കണ്ടുകഴിഞ്ഞത്. അപമാനിച്ച് കഴിഞ്ഞെങ്കിൽ നിർത്തിക്കൂടെ എന്നാണ് കമന്റ് ബോക്സിൽ രാജേഷ് എന്ന് പേരുള്ള പലരും പറയുന്നത്.
Read More: "അടിമോനെ പൂക്കുറ്റി," വെറൈറ്റി ലുക്കിൽ ഞെട്ടിച്ച് എംജി ശ്രീകുമാർ; ലാലേട്ടന്റെ കാമിയോ പൊളിച്ചെന്ന് ആരാധകർ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us