/indian-express-malayalam/media/media_files/dadDBIeBMA51f2e3xhmM.jpg)
ഈ വർഷം ആളുകൾ ഏറ്റവും കൂടുതലായി ഗൂഗിളിൽ സെർച്ച് ചെയ്ത വ്യക്തികളുടെയും മറ്റും കണക്കുകൾ പുറത്തു വിട്ടിരിക്കുകയാണ് ഗൂഗിൾ
സംഭവബഹുലമായ ഒരു വർഷം കൂടി കടന്നു പോകുന്നു. 2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ, ഈ വർഷം ആളുകൾ ഏറ്റവും കൂടുതലായി ഗൂഗിളിൽ സെർച്ച് ചെയ്യപ്പെട്ട വ്യക്തികളുടെയും മറ്റു വിവരങ്ങളുടെയും കണക്കുകൾ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ.
ഇന്ത്യയിൽ ഏറ്റവും കൂടതലായി സെർച്ച് ചെയ്യപ്പെട്ട ചിത്രമായി ഷാരൂഖ് ഖാന്റെ ജവാൻ ഒന്നാം സ്ഥാനത്തെത്തി. ഷാഹിദ് കപൂർ, വിജയ് സേതുപതി​ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ വെബ് ഷോയായ ഫർസി ഏറ്റവും കൂടുതൽ തിരഞ്ഞ ഷോ എന്ന തലക്കെട്ടും സ്വന്തമാക്കി.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കിയത്, ബോളിവുഡ് താരസുന്ദരി കിയാര അദ്വാനി ആണ്. സതീഷ് കൗശിക്ക്, മാത്യു പെറി എന്നിവരും ലിസ്റ്റിലെ ആദ്യ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. സിദ്ധാർത്ഥ് മൽഹോത്രയാണ് പട്ടികയിൽ ആറാം സ്ഥാനത്തെത്തിയത്.
ട്രെൻഡിംഗ് പീപ്പിൾ ലിസ്റ്റിൽ ആധിപത്യം സ്ഥാപിക്കുകയും ഗ്ലോബൽ ആക്ടഴ്സ് ലിസ്റ്റിൽ ശ്രദ്ധേയമായ സ്ഥാനം നേടുകയും ചെയ്ത കിയാര അദ്വാനി ഇന്ത്യയിലെ മുൻനിര വ്യക്തിത്വമായി ഉയർന്നു. താരത്തിന്റെ ഭർത്താവും നടനുമായ സിദ്ധാർത്ഥ് മൽഹോത്രയും ഇന്ത്യയിൽ ഏറ്റവുമധികം തിരഞ്ഞ വ്യക്തിത്വങ്ങളിൽ ആറാം സ്ഥാനത്തെത്തി. ഫെബ്രുവരിയിൽ വിവാഹിതരായ ദമ്പതികൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ എൽവിഷ് യാദവും പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വങ്ങളിൽ അഞ്ചാം സ്ഥാനത്താണ് എൽവിഷ്.
2023 എന്ന വർഷം, ബോളിവുഡ് നടനായ സതീഷ് കൗശിക്, ഫ്രണ്ട്സ് താരം മാത്യു പെറി എന്നീ രണ്ട് അതുല്യരായ താരങ്ങളുടെ വിയോഗത്തിനും സാക്ഷ്യം വഹിച്ചു. ഇരുവരും ഇന്ത്യയിലെ ഏറ്റവും കൂടുതൽപേർ തിരഞ്ഞ വ്യക്തികളിലും(വാർത്ത ഇവന്റുകൾ) ഇടംപിടിച്ചു. സതീഷ് കൗശിക് 2023 മാർച്ച് 9 നും, മാത്യു പെറി ഒക്ടോബർ 28 നും അന്തരിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഷോ
'ഫർസി' ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ഷോ എന്ന തലക്കെട്ടിൽ ഒന്നാമതെത്തിയപ്പോൾ, അമേരിക്കൻ സീരീസായ 'വെനസ്ഡേ' രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യൻ ഷോകളായ അസുർ, റാണ നായിഡു എന്നിവ മൂന്നും നാലും സ്ഥാനങ്ങൾ നേടി. സ്‌കാം 2003 (ആറാം സ്ഥാനം), ബിഗ് ബോസ് 17 (ഏഴാം സ്ഥാനം), ഗൺസ് ആൻഡ് ഗുലാബ്‌സ് (എട്ടാം സ്ഥാനം), താസ ഖബർ (പത്താം സ്ഥാനം) എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ ഷോകൾ. അമേരിക്കൻ പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ഡ്രാമയായ 'ദി ലാസ്റ്റ് ഓഫ് അസ്' അഞ്ചാം സ്ഥാനം നേടി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകൾ
ഇന്ത്യൻ സിനിമകളിൽ, ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ ചിത്രമായി ജവാൻ ഒന്നാം സ്ഥാനം നേടി, ആഗോളതലത്തിൽ മൂന്നാം സ്ഥാനവും ചിത്രം കരസ്ഥമാക്കി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗദർ 2 രണ്ടാം സ്ഥാനം ഉറപ്പിച്ചു, ഷാരൂഖിന്റെ തന്നെ ചിത്രമായ പത്താൻ അഞ്ചാം സ്ഥാനത്തെത്തി. ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ ഇന്ത്യയിൽ മൂന്നാം സ്ഥാനം നേടി. ആദാ ശർമ്മയുടെ ദി കേരള സ്റ്റോറി (ആറാം സ്ഥാനം), രജനികാന്തിന്റെ ജയിലർ (ഏഴാം സ്ഥാനം), വിജയിയുടെ ലിയോ (എട്ടാം സ്ഥാനം), സൽമാൻ ഖാന്റെ ടൈഗർ 3 (ഒമ്പതാം സ്ഥാനം), വിജയ ചിത്രം വാരിസ് (പത്താം സ്ഥാനം) എന്നിവയാണ് തരംഗമായ മറ്റ് ചിത്രങ്ങൾ.
അർജിത് സിങ്ങിന്റെ 'കേസരിയ' ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഗാനങ്ങളുടെ പട്ടികയിൽ 2-ാം സ്ഥാനം നേടി.
Read More Entertainment Stories Here
- സംഗതി ഇമോഷണൽ ആണ്; ചക്കിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കു വച്ച് ജയറാം കുടുംബം
- അച്ഛനും അമ്മയും തന്ന ഏറ്റവും നല്ല സമ്മാനം; അനിയത്തിക്ക് പിറന്നാൾ ആശംസിച്ച് സംവൃത
- ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടിസ്
- ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; താരങ്ങൾക്കെതിരെ കേസ് കൊടുത്ത് മൻസൂർ അലി ഖാൻ
- പത്ത് വർഷങ്ങൾക്ക് മുൻപ്, അന്നും ഒരു ക്രിസ്മസ് കാലമായിരുന്നു; മോഹൻലാൽ-ജീത്തു കോംബോ വീണ്ടും ഹിറ്റടിക്കുമോ?, പ്രതീക്ഷ നൽകി 'നേര്' ട്രെയിലർ
- സുഹാനയെ വിടൂ, നിങ്ങളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കൂ; 'നെപ്പോട്ടിസം' വിവാദത്തിൽ പ്രതികരിച്ച് സോയ അക്തർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us