/indian-express-malayalam/media/media_files/xRnMrFaMlD1w6GWdQDce.jpg)
ഫയൽ ചിത്രം
അലഹബാദ്: പാൻ മസാല കമ്പനികൾക്ക് വേണ്ടി പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് സൂപ്പർ താരങ്ങളായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചതായി വെളിപ്പെടുത്തി കേന്ദ്ര സർക്കാർ. കോടതിയലക്ഷ്യ ഹർജിയിൽ അലഹബാദ് ഹൈക്കോടതിയിൽ വിശദീകരണം നൽകുകയായിരുന്നു കേന്ദ്ര സർക്കാർ.
ഇതേ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ തൽക്ഷണം ഹർജി തള്ളണമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകൻ വെള്ളിയാഴ്ച ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ അറിയിച്ചു. അതേസമയം, മറുപടി കേട്ട ശേഷം കേസ് വാദം കേൾക്കുന്നത് ഹൈക്കോടതി 2024 മെയ് 9ലേക്ക് മാറ്റി.
ഉന്നത പുരസ്‌കാരങ്ങൾ ലഭിച്ചിട്ടും പാൻ മസാല കമ്പനികൾക്ക് പരസ്യം നൽകുന്ന നടന്മാർക്കും പ്രമുഖർക്കും എതിരെ നടപടിയെടുക്കണമെന്നാണ് ഹർജിക്കാരന്റെ വാദം. നേരത്തെ ഹർജിക്കാരന്റെ പ്രാതിനിധ്യം തീരുമാനിക്കാൻ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്റെ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഒക്‌ടോബർ 22ന് സർക്കാരിന് നിവേദനം നൽകിയെങ്കിലും വിഷയത്തിൽ നടപടിയുണ്ടായില്ലെന്ന് ഹർജിക്കാരൻ വാദിച്ചു.
തുടർന്ന് കോടതിയലക്ഷ്യ ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടിസ് അയച്ചതായി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് ബി പാണ്ഡെ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, അമിതാഭ് ബച്ചൻ ഗുഡ്ക കമ്പനിയുമായുള്ള കരാർ റദ്ദാക്കിയിട്ടും പരസ്യം കാണിച്ച കമ്പനിക്ക് വക്കീൽ നോട്ടിസ് അയച്ചതായും കോടതിയെ അറിയിച്ചു.
Read More Entertainment Stories Here
- സംഗതി ഇമോഷണൽ ആണ്; ചക്കിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കു വച്ച് ജയറാം കുടുംബം
- അഴകിന്റെ തമ്പുരാനെ നോക്കി നിന്നപ്പോൾ നായകനെ നോക്കാൻ മറന്നു; തലൈവരേ ഇത് നീങ്കളാ
- ഷാരൂഖിന്റെ മകൾ, ശ്രീദേവിയുടെ മകൾ, അമിതാഭിന്റെ കൊച്ചു മകൻ; ഇല്ല, ബോളിവൂഡിൽ നെപോട്ടിസമേയില്ല
- ഇവിടെ ഏമ്പക്കം വരെ മ്യൂസിക്കാണ്; ബർപ് സോങ്ങുമായി പേളി മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.