scorecardresearch

ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; താരങ്ങൾക്കെതിരെ കേസ് കൊടുത്ത് മൻസൂർ അലി ഖാൻ

തൃഷയും മറ്റുള്ളവരും തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നും താൻ ചെയ്ത തമാശയ്ക്ക് വേറെ അർത്ഥം നൽകിയത് സത്യാവസ്ഥ പരിശോധിക്കാൻ ശ്രമിക്കാതെയാണെന്നും ഹർജിയിൽ മൻസൂർ അലി ഖാൻ വാദിക്കുന്നു.

തൃഷയും മറ്റുള്ളവരും തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നും താൻ ചെയ്ത തമാശയ്ക്ക് വേറെ അർത്ഥം നൽകിയത് സത്യാവസ്ഥ പരിശോധിക്കാൻ ശ്രമിക്കാതെയാണെന്നും ഹർജിയിൽ മൻസൂർ അലി ഖാൻ വാദിക്കുന്നു.

author-image
Entertainment Desk
New Update
Mansoor Ali Khan Case

ചെന്നൈ: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് തെന്നിന്ത്യൻ അഭിനേതാക്കളായ തൃഷ, ചിരഞ്ജീവി, ഖുശ്ബു സുന്ദർ എന്നിവർക്കെതിരെ തമിഴ് നടൻ മൻസൂർ അലി ഖാൻ മദ്രാസ് ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തൃഷയും മറ്റുള്ളവരും തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നും താൻ ചെയ്ത തമാശയ്ക്ക് വേറെ അർത്ഥം നൽകിയത് സത്യാവസ്ഥ പരിശോധിക്കാൻ ശ്രമിക്കാതെയാണെന്നും ഹർജിയിൽ മൻസൂർ അലി ഖാൻ വാദിക്കുന്നു.

Advertisment

താൻ അഭിനയിച്ച നെഗറ്റീവ് കഥാപാത്രങ്ങളെക്കുറിച്ചാണ് താൻ അഭിപ്രായം പറഞ്ഞതെന്നും, ലിയോ എന്ന സിനിമയിൽ തന്റെ സഹതാരമായിരുന്ന തൃഷയ്‌ക്കെതിരെ വ്യക്തിപരമായ അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ വ്യക്തിപരമായി ഒരു വ്യക്തിക്കെതിരെയും തെറ്റായ ഒരു പ്രസ്താവനയും പറഞ്ഞിട്ടില്ലെന്നും എന്നാൽ ഞാൻ അഭിനയിച്ച നെഗറ്റീവ് കഥാപാത്രങ്ങളെക്കുറിച്ച് അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്. 

അന്നത്തെ സംഭവം ഇപ്പോൾ എല്ലാവരും മറന്ന് തുടങ്ങിയിരിക്കുന്നു. ഇപ്പോൾ അതൊന്നും പ്രചാരത്തിലില്ല. തൃഷയെക്കുറിച്ചോ മറ്റു ഏതെങ്കിലും സ്ത്രീയെക്കുറിച്ചോ വ്യക്തിപരമായ അഭിപ്രായങ്ങളൊന്നും നടത്തിയിട്ടില്ല,” ഖാൻ ഹർജിയിൽ വാദിച്ചു.

ലിയോയുടെ പ്രമോഷനായുള്ള ഒരു പത്രസമ്മേളനത്തിൽ, തൃഷയും താനും സിനിമയുടെ ഭാഗമായിരുന്നപ്പോൾ, തൃഷയ്‌ക്കൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നും കിടപ്പറ രംഗങ്ങൾ ഇല്ലെന്നും ഖാൻ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നു. ഖാന്റെ പ്രസ്താവന കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചിരഞ്ജീവി, ഖുശ്ബു സുന്ദർ, തൃഷ തുടങ്ങിയ അഭിനേതാക്കളും ലിയോയുടെ നിർമ്മാതാക്കളും അത്തരം പ്രസ്താവനയെ അപലപിച്ചിരുന്നു.

Advertisment

താരത്തിന്റെ മൊഴി ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ സ്വീകരിച്ചതിനെ തുടർന്ന് ചെന്നൈ പൊലിസ് മൻസൂർ അലി ഖാനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് അദ്ദേഹം തൃഷയോട് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, അതിന് ശേഷം മാനനഷ്ടക്കേസുമായി അദ്ദേഹം ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Read More Entertainment Stories Here

Trisha Krishnan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: