scorecardresearch

"കാക്കനാട് അല്ലെ അത്;" കേരളത്തിലെ റോഡിൽ രാജകീയ പ്രൗഡിയിൽ സൈബർ ട്രക്ക്; വീഡിയോ

കേരളത്തിലെ നിരത്തുകളിലൂടെ യാത്ര നടത്തുന്ന ടെസ്‌ലയുടെ സൈബര്‍ ട്രക്കിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

കേരളത്തിലെ നിരത്തുകളിലൂടെ യാത്ര നടത്തുന്ന ടെസ്‌ലയുടെ സൈബര്‍ ട്രക്കിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Cyber Truck Kerala

എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം

ഇലോണ്‍ മസ്‌കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിരുന്നു. മുംബൈയിൽ ആദ്യഷോറൂം തുറന്നതിനുപിന്നാലെ രാജ്യവ്യാപകമായി മോഡൽ വൈ കാറുകൾക്ക് ബുക്കിങ് തുടങ്ങിയതായി ഇലോൺ മസ്ക് എക്സിലൂടെ പ്രഖ്യാപിച്ചിരുന്നു.

Advertisment

67.89 ലക്ഷം രൂപ (എക്‌സ് ഷോറൂം) വിലവരുന്ന മോഡൽ വൈ ആണ് കമ്പനി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിലെ നിരത്തുകളിലൂടെ യാത്ര നടത്തുന്ന ടെസ്‌ലയുടെ സൈബര്‍ ട്രക്കിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

Also Read: 'ഇതൊന്നും മസ്ക് കാണേണ്ട'; വയൽ ഉഴുതു മറിക്കുന്നത് സാക്ഷാൽ സൈബർ ട്രക്ക്: വീഡിയോ

Advertisment

ആരും ആദ്യം ഒന്ന് സംശയിക്കുമെങ്കിലും സംഗതി ഒറിജിനൽ അല്ലാ. യാഥാർത്ഥത്തെ വെല്ലുന്ന മികവോടെ നിർമ്മച്ച എഐ വീഡിയോയാണിത്. കേരളത്തിലെ തിരക്കുള്ള റോഡുകളിലൂടെ സൈബർ ട്രെക്ക് യാത്ര നടത്തുന്നതും, ആളുകൾ വാഹനത്തിനു ചുറ്റും കൂടിനിൽക്കുന്നതുമെല്ലാമാണ് വീഡിയോയിൽ കാണിക്കുന്നത്. "openmallu.ai" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. "ഇത് കാക്കനാട് അല്ലെ" എന്നാണ് ഒരാൾ തമാശയായി വീഡിയോയിൽ കമന്റു ചെയ്തത്. 

Also Read: "ഞാനൊരു മുതലയാടോ... കുറച്ചൊക്കെ ബഹുമാനം ആവാം;' വൈറലായി വീഡിയോ

ടെസ്‌ലയുടെ അദ്ഭുതവാഹനം എന്നു വിശേഷിപ്പിക്കാവുന്ന മോഡലാണ് സൈബര്‍ ട്രക്ക്. പരമ്പരാഗത ഡിസൈനുകളെ കാറ്റിൽപ്പറത്തിയ സൈബര്‍ ട്രക്കിനെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഏറെയാണ്. കമ്പനിയുടെ ഏറ്റവും മികച്ച മോഡലാണ് സൈബർ ട്രക്ക് എന്നാണ് ടെസ്‌ല പറയുന്നത്. 

Also Read:ഒരു മാർവൽ ഹീറോയ്ക്ക് ഈ അവസ്ഥ വന്നല്ലോ! ദയനീയം ഗയ്സ്, ദയനീയം!

സൈബര്‍ബീസ്റ്റ്, ഓള്‍വീല്‍ ഡ്രൈവ്, റിയര്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ പല സവിശേഷതകളില്‍ ടെസ്‌ല സൈബര്‍ ട്രക്ക് പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന സൈബര്‍ ട്രക്ക് വകഭേദത്തിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റർ  വേഗത്തിലേക്കു കുതിക്കാന്‍ വെറും 2.6 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 209 കിലോമീറ്റർ ആണ്. അതേസമയം, സൈബർ ട്രക്ക് ഇന്ത്യയിൽ എത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ കമ്പനി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

Read More:ഓട്ടോ തകർത്തും കെഎസ്ആർടിസിക്കു പിന്നാലെ ഓടിയും ദിനോസറുകൾ; മലയാളത്തനിമയിൽ ഒരു ജുറാസിക് വേൾഡ്

Viral Video Viral Elon Musk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: