scorecardresearch

ഒരു മാർവൽ ഹീറോയ്ക്ക് ഈ അവസ്ഥ വന്നല്ലോ! ദയനീയം ഗയ്സ്, ദയനീയം!

AI Video of Spiderman in Kerala: പച്ചക്കറിയെല്ലാം അരിഞ്ഞ് അടുക്കളയിലിരുന്ന് സാമ്പാർ ഉണ്ടാക്കാൻ തയ്യാറെടുക്കുകയാണ് കേരളത്തിലെത്തിയ നമ്മുടെ സ്പൈഡർമാൻ

AI Video of Spiderman in Kerala: പച്ചക്കറിയെല്ലാം അരിഞ്ഞ് അടുക്കളയിലിരുന്ന് സാമ്പാർ ഉണ്ടാക്കാൻ തയ്യാറെടുക്കുകയാണ് കേരളത്തിലെത്തിയ നമ്മുടെ സ്പൈഡർമാൻ

author-image
Trends Desk
New Update
Spiderman AI Video

Photograph: (Screengrab)

എഐ വിഡിയോകൾ ഇന്റർനെറ്റ് ലോകം കീഴടക്കുമ്പോൾ സ്പൈഡർമാൻ ആണ് പ്രധാനമായും ഇരയാവുന്നത്. കേരളത്തിൽ എത്തിയ സ്പൈഡർമാന് ആരാധകർ ഏറെയാണ്. പശുവിനെ പുല്ല് തീറ്റിച്ചും സ്പെഷ്യൽ ചിക്കൻ കറി വയ്ക്കാൻ കേരളത്തിന്റെ നാടുവഴികളിലൂടെ കോഴിയുടെ പിന്നാലെ ഓടിയുമെല്ലാം സ്പൈഡർമാൻ ഫുൾ തിരക്കിലാണ്. 

Advertisment

കേരളത്തിലെ ഒരു വീട്ടിൽ ജോലി ശരിയായിട്ടുണ്ട് എന്ന് പറഞ്ഞാണ്  സ്പൈഡർമാൻ വരുന്നത്. പച്ചക്കറിയെല്ലാം അരിഞ്ഞ് അടുക്കളയിലിരുന്ന് സാമ്പാർ ഉണ്ടാക്കാൻ തയ്യാറെടുക്കുകയാണ് നമ്മുടെ 'സ്പൈഡു'. പിന്നാലെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് വിറക് വെട്ടുകയാണ് കക്ഷി. വിറക് വെട്ടിക്കഴിഞ്ഞിട്ട് വേണം ചോറ് വയ്ക്കാൻ. 

Also Read: കള്ളിയങ്കാട്ട് നീലിയുടെ 106ാം ജന്മദിനാഘോഷം; അവസാനിച്ചത് ദുരന്തത്തിൽ!

വിയർപ്പിന്റെ അസുഖമുള്ള തന്റെ പരിപ്പ് ഇവരിളക്കും എന്നാണ് സ്പൈഡർമാന്റെ ദയനീയ രോദനം. പഞ്ചാബി ഹൗസിലെ രമണന് കൊടുത്തതിന്റെ ഇരട്ടി വസ്ത്രങ്ങളാണ് സ്പൈഡർമാന് കൊടുത്തിരിക്കുന്നത്. അതും പെരും മഴയത്ത്. 

Advertisment

Also Read: ഓട്ടോ തകർത്തും കെഎസ്ആർടിസിക്കു പിന്നാലെ ഓടിയും ദിനോസറുകൾ; മലയാളത്തനിമയിൽ ഒരു ജുറാസിക് വേൾഡ്

ചായ ഉണ്ടാക്കുമ്പോഴും സ്പൈഡർമാന് കഷ്ടപ്പാട് തന്നെ. ഒരാൾക്ക് സ്ട്രോങ്, ഒരാൾക്ക് വിത്ത്ഔട്ട്, ഒരാൾക്ക് ലൈറ്റ്...ഒടുവിൽ മടുത്തു എന്നാണ് സ്പൈഡർമാൻ പറയുന്നത്. ഈ പണികൾക്കെല്ലാം ഇടയിൽ ഒരു പ്രണയം സെറ്റാക്കിയെടുക്കാനും സ്പൈഡർമാൻ ശ്രമിക്കുന്നുണ്ട്. സന ആദ്യം റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തെങ്കിലും ഈ സ്പൈഡർമാൻ ആള് ശരിയല്ലെന്ന് വന്നതോടെ ബ്ലോക്ക് ചെയ്തു. 

Read More: 'ഇതാര് ബോളിവുഡിലെ വാവ?' പാമ്പിനെ രക്ഷപെടുത്തി നടൻ സോനു സൂദ്; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: