/indian-express-malayalam/media/media_files/2025/08/20/spiderman-of-mumbai-2025-08-20-12-56-55.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മുംബൈയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെയ്ത കനത്ത മഴ നഗരത്തിലെങ്ങും ദുരിതം വിതച്ചിരിക്കുകയാണ്. ശക്തമായ മഴയിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന സ്ഥലങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.
ഇതിനിടെ, വെള്ളം കയറിയ നാടിനെ രക്ഷിക്കാനെത്തിയ സ്പൈഡർമാന്റെ ഒരു വീഡിയോയും സൈബറിടത്ത് വൈറലാവുകയാണ്. സ്പൈഡർമാന്റെ വേഷം ധരിച്ച യുവാവ് വെള്ളക്കെട്ട് ഒഴിവാക്കാനായി ശ്രമിക്കുന്നതാണ് വീഡിയോ. ടോയ്‌ലറ്റ് വൈപ്പറുമായെത്തിയ ഇയാൾ വെള്ളക്കെട്ടിൽ നിന്ന് മാലിന്യ ചാക്ക് എടുത്തെറിയുന്നത് ദൃശ്യങ്ങളിൽ കാണാം.
സ്പൈഡർമാന്റെ വേഷം ധരിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള "സ്‌പൈഡർ മാൻ ഓഫ് മുംബൈ" എന്നറിയപ്പെടുന്ന ആളാണ് വീഡിയോയിലുള്ളത്. "shaddyman98" എന്ന ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Also Read: 'വലിയ ചെരുപ്പുണ്ടോ മാഷേ...'; വയനാട്ടിലെ സ്കൂള്‍ വരാന്തയില്‍ ചുറ്റിക്കറങ്ങി കുട്ടിയാന; വീഡിയോ
"സ്പൈഡി... മുംബൈ ഇപ്പോൾ നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. ദയവായി രക്ഷിക്കൂ..." എന്നാണ് ഒരു ഉപയോക്താവ് തമാശയായി വീഡിയോയിൽ കമന്റു ചെയ്തത്. "സ്പൈഡർമാൻ: നോ ക്ലീൻ ഹോം", “മിഷൻ ഇംപോസിബിൾ," എന്നിങ്ങനെയാണ് മറ്റു കമന്റുകളിൽ ചിലത്.
Also Read:'തിരിച്ചുവരവിനുള്ള സമയം'; വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്
അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും പെയ്ത കനത്ത മഴയെത്തുടർന്ന്, മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി ജില്ലകളിൽ ബുധനാഴ്ച കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഹാരാഷ്ട്ര ദുരന്ത നിവാരണ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 15 നും 19 നും ഇടയിൽ മഴയിലും വെള്ളപ്പൊക്കത്തിലും 21 പേർ സംസ്ഥാനത്ത് മരിച്ചതായാണ് വിവരം.
Read More: പാമ്പിന് മുൻപിൽ വിറച്ച് കടുവ; ഇവിടെ മറ്റൊരാളുടെ ഒരു കൊടൂര മാസ് പ്രകടനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us