scorecardresearch

'പോയിട്ട് അല്പം ധൃതിയുണ്ടേ...'; 112 കിലോ ഭാരമുള്ള ബൈക്കും തോളിൽ ചുമന്ന് റെയിൽവേ പാളം മുറിച്ചുകടന്ന് യുവാവ്; വീഡിയോ

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ നിരവധി ആളുകളാണ് വിമർശനവുമായെത്തുന്നത്

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ നിരവധി ആളുകളാണ് വിമർശനവുമായെത്തുന്നത്

author-image
Trends Desk
New Update
man lifts bike

ചിത്രം: ഇൻസ്റ്റഗ്രാം

ബൈക്ക് തോളിൽ ചുമന്ന് റെയിൽവേ പാളം മുറിച്ചുകടക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. റെയിൽവേ ക്രോസിലെ കാത്തുനിൽപ്പ് ഒഴിവാക്കാനായിരുന്നു ഇയാൾ ബൈക്കും തോളിലേറ്റി പാളം മുറിച്ചുകടന്നതെന്നാണ് വിവരം.

Advertisment

ട്രെയിൻ കടന്നുപോകാനായി ലെവൽ ക്രോസ് അടച്ചിട്ടിരിക്കുന്നതും, ആളുകൾ നടക്കുന്ന ഭാഗത്തികൂടി യുവാവ് ബൈക്കുമായി വരുന്നതും വൈറലായ വീഡിയോയിൽ കാണാം. 112 കിലോ ഭാരമുള്ള ബൈക്കാണ് ഇയാൾ അനായാസമായി തോളിലേറ്റിയതെന്നാണ് വിവരം.

Also Read: 'വലിയ ചെരുപ്പുണ്ടോ മാഷേ...'; വയനാട്ടിലെ സ്കൂള്‍ വരാന്തയില്‍ ചുറ്റിക്കറങ്ങി കുട്ടിയാന; വീഡിയോ

ബൈക്കുമായി വരുന്ന യുവാവിനെ കണ്ട അമ്പരന്നു നിൽക്കുന്ന മറ്റു യാത്രക്കാരെയും വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ, ഉപയോക്താക്കൾക്കിടെ ഒരു ചർച്ചയ്ക്കു തന്നെ തുടക്കമിട്ടിട്ടുണ്ട്. യാതൊരു സുരക്ഷയുമില്ലാതെയുള്ള യുവാവിന്റെ അശ്രദ്ധമായ പെരുമാറ്റത്തെ വിമർശിച്ച് നിരവധിയാളുകളാണ് കമന്റു പങ്കുവയ്ക്കുന്നത്.

Advertisment

Also Read: 'തിരിച്ചുവരവിനുള്ള സമയം'; വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്

അതേസമയം, വിചിത്രമായ സംഭവം എവിടെയാണ് നടന്നതെന്നതിൽ വ്യക്തതയില്ല. മാർച്ചിൽ നടന്ന സമാനമായൊരു സംഭവത്തിന്റെ വീഡിയോയും നേരത്തെ സൈബറിടങ്ങളിൽ ശ്രദ്ധനേടിയിരുന്നു. റെയിൽവേ ഗേറ്റ് തുറക്കാൻ കാത്തിരിക്കാതെ ബൈക്കും ഉയർത്തി പാളം മുറിച്ചുകടക്കുന്ന യുവാവിന്റെ വീഡിയോയായിരുന്നു ഇത്.

Read More: പാമ്പിന് മുൻപിൽ വിറച്ച് കടുവ; ഇവിടെ മറ്റൊരാളുടെ ഒരു കൊടൂര മാസ് പ്രകടനം

Viral Viral Video Railway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: