/indian-express-malayalam/media/media_files/2025/07/27/shubman-gill-2025-07-27-20-04-52.jpg)
ശുഭ്മാൻ ഗിൽ
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ സെഞ്ചുറി നേടിയതിന് പിന്നാലെ ഗൂഗിൾ ട്രെൻഡിൽ ഇടം നേടി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൽ ഗിൽ. ഗൂഗിളിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഗില്ലിന്റെ മിന്നും പ്രകടനത്തെപ്പറ്റി തിരഞ്ഞത് അൻപതിനായിത്തിലേറെ ആളുകളാണ്. റൺറേറ്റ്, സ്‌കോർ തുടങ്ങിയ കാര്യങ്ങളാണ് കൂടുതലായി ഗൂഗിളിൽ തിരഞ്ഞത്.
Also Read: സമാധാന നൊബേൽ; ജേതാവിനെ ഗൂഗിളിൽ തിരഞ്ഞ് ആയിരങ്ങൾ
വെസ്റ്റ് ഇൻഡീസിന് എതിരെ 177 പന്തിൽ നിന്നാണ് ശുഭ്മാൻ ഗിൽ സെഞ്ചുറി തൊട്ടത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് എന്ന നിലയിൽ ആണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുമ്പോൾ ഗില്ലിന്റെ സ്‌കോർ 129 റൺസ്. 14 ഫോറും ഒരു സിക്‌സും ഗില്ലിൽ നിന്ന് വന്നു.
Also Read:തിരുവോണം ബമ്പർ നറുക്കെടുപ്പ്; ഭാഗ്യ നമ്പർ തിരഞ്ഞത് ലക്ഷങ്ങൾ
വെസ്റ്റ് ഇൻഡീസിന് എതിരായ സെഞ്ചുറിയോടെ ശുഭ്മാൻ ഗിൽ തന്റെ കരിയർ ബാറ്റിങ് ശരാശരി 43.47ലേക്ക് ഉയർത്തി. ഇന്ത്യൻ ക്യാപ്റ്റനായതിന് ശേഷമുള്ള ഗില്ലിന്റെ ബാറ്റിങ് ശരാശരി 84.81 ആണ്. ഒൻപത് ടെസ്റ്റ് സെഞ്ചുറികളാണ് ഇതുവരെ ഗിൽ ടെസ്റ്റിൽ സ്‌കോർ ചെയ്തത്.
Also Read:ഫൈനൽ ആവേശം; ഇന്ത്യ-പാക്ക് മത്സരം ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ
ഇന്ത്യൻ ക്യാപ്റ്റനായതിന് ശേഷമുള്ള ഗില്ലിന്റെ ഏഴാമത്തെ ടെസ്റ്റാണിത്. ഏഴ് ടെസ്റ്റിൽ നിന്ന് ഗിൽ ഇതുവരെ അഞ്ച് സെഞ്ചുറികൾ നേടി. ഈ വർഷം ഇതുവരെ മികച്ച പ്രകടനമാണ് ഗിൽ പുറത്തെടുക്കുന്നത്.
ഗില്ലിന്റെ സെഞ്ചുറിയോടെ വെസ്റ്റ് ഇൻഡീസിന് എതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിലും റൺമല പടുത്തുയർത്തുകയാണ് ഇന്ത്യ. ഒന്നാം ടെസ്റ്റിലേതിന് സമാനമായി ഇന്നിങ്‌സ് ജയമാണ് ഡൽഹിയിലും ഇന്ത്യ ലക്ഷ്യമിടുന്നത്.
Read More:സുബിൻ ഗാർഗിന്റെ വിയോഗം വിശ്വസിക്കാനാകാതെ ആരാധകർ; ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.