/indian-express-malayalam/media/media_files/CQ08k4FRHmEVRjk826XD.jpg)
പ്രതീകാത്മക ചിത്രം
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. വൈറ്റിലയിലെ ഭ​ഗവതി ഏജൻസി വിറ്റ TH 577825 എന്ന ടിക്കറ്റ് നമ്പരിന് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കൊച്ചി നെട്ടൂരിലാണ് ടിക്കറ്റ് വിറ്റതെന്ന് ഏജന്റ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
അതിനിടെ ലോട്ടറി ഫലം തിരഞ്ഞ് നിരവധി ആളുകളാണ് ഗൂഗിളിൽ എത്തിയത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് രണ്ടു ലക്ഷത്തിലധികം ആളുകളാണ് കേരള ലോട്ടറി ഫലം ഗൂഗിളിൽ തിരഞ്ഞത്. നിലവിൽ ഗൂഗിൾ ട്രെൻഡിങ്ങിലും കേരള ലോട്ടറി ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശ്ശൂര്‍ ജില്ലയ്ക്കാണ് , 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു.
Also Read: തിരുവോണം ബമ്പർ നറുക്കെടുപ്പ്: ഒന്നാം സമ്മാനം TH 577825 എന്ന നമ്പരിന്
ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5,000 മുതല്‍ 500 രൂപ വരെ സമ്മാനമായി ലഭിക്കും.
Also Read: ഒന്നാം സമ്മാനം 12 കോടി; പൂജാ ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കി
പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ഇന്നു നടന്നു. പൂജാ ബമ്പര്‍ ഭാഗ്യക്കുറിക്ക് അഞ്ച് പരമ്പരകളാണുള്ളത്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ നിരവധി സമ്മാനങ്ങളും ഉണ്ട്.
Read More: ഫൈനൽ ആവേശം; ഇന്ത്യ-പാക്ക് മത്സരം ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.