/indian-express-malayalam/media/media_files/2025/10/10/maria-corina-machado-wins-nobel-peace-prize-2025-10-10-16-36-46.jpg)
മരിയ കൊറീന മചാഡോ
ലോകം ആകാംക്ഷയോടെ കാത്തിരുന്ന സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് ആണ് ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും നൊബേൽ സമ്മാനത്തിന് അർഹനാണെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നൊബേൽ കമ്മിറ്റിയുടെ സുപ്രധാന പ്രഖ്യാപനം.
പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് നൊബേൽ ജേതാവിനെ തിരഞ്ഞ് ഗൂഗിളിൽ എത്തിയത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇരുപതിനായിരത്തിലധികം തവണയാണ് മരിയ കൊറീന മചാഡോയെ ഗൂഗിളിൽ തിരഞ്ഞത്.
വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തമായ മാറ്റത്തിനുവേണ്ടിയുള്ള മരിയ കൊറിന മചാഡോയുടെ പോരാട്ടങ്ങൾക്കുമാണ് അംഗീകാരമെന്നുമാണ് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് നോർവീജിയൻ നൊബേൽ കമ്മിറ്റി വ്യക്തമാക്കിയത്.
BREAKING NEWS
— The Nobel Prize (@NobelPrize) October 10, 2025
The Norwegian Nobel Committee has decided to award the 2025 #NobelPeacePrize to Maria Corina Machado for her tireless work promoting democratic rights for the people of Venezuela and for her struggle to achieve a just and peaceful transition from dictatorship to… pic.twitter.com/Zgth8KNJk9
Also Read: ട്രംപിന് 'സമാധാനം' ഇല്ല; നൊബേൽ സമ്മാനം മരിയ കൊറീന മചാഡോയ്ക്ക്
വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറീന മചാഡോ 2002 ലാണ് രാഷ്ട്രീയത്തിലെത്തുന്നത്. ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മരിയ കൊറിന മച്ചാഡോയെ വിശേഷിപ്പിക്കുന്നത്.
Read More: സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്‌നഹോർകയ്ക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.