/indian-express-malayalam/media/media_files/2025/10/15/ravanaprabhu-song-theatre-dance-2025-10-15-16-54-10.jpeg)
Photograph: (Screengrab)
മോഹൻലാലിന്റെ രാവണപ്രഭു വീണ്ടും തിയറ്ററിലെത്തിയപ്പോൾ ആഘോഷമാക്കുകയാണ് ആരാധകർ. ചോട്ടോ മുംബൈ ഉൾപ്പെടെയുള്ള സിനിമകൾ റീ റിലീസ് ചെയ്തപ്പോഴുള്ളത് പോലെ തന്നെയുള്ള ഓളമാണ് രാവണപ്രഭുവും സൃഷ്ടിച്ചത്. രാവണപ്രഭുവിലെ പാട്ടുകളും തിയറ്റർ ഒന്നാകെ ഇളക്കി മറിച്ചു. എന്നാൽ ഈ പാട്ടിന് ചുവടുവെച്ച ഒരു കട്ട ലാലേട്ടൻ ഫാനിന്റെ നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ചോട്ടാ മുംബൈയിലേയും രാവണപ്രഭുവിലേയുമെല്ലാം പാട്ടുകൾ തീയറ്ററിൽ ആരാധകർ ഒന്നാകെ ഏറ്റുപാടുകയായിരുന്നു. എന്നാൽ രാവണപ്രഭുവിലെ 'അറിയാതെ അറിയാതെ' എന്ന പാട്ടിനും തീയറ്റർ ഇളകിമറിഞ്ഞ് ഡാൻസ് കളിച്ചു എന്ന് പറഞ്ഞാൽ ആരുമൊന്ന് അത്ഭുതപ്പെട്ടുപോകും. ഇവിടെ ഒരാൾ ബിഗ് സ്ക്രീനിന് മുൻപിലെ സ്ഥലത്ത് നിന്ന് ഈ പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന വിഡിയോയാണ് കൗതുകമാവുന്നത്.
Also Read: നേപ്പാളിലേക്ക് ട്രെയിൻ ഉണ്ടോ? എവറസ്റ്റിൽ ഇന്ത്യൻ കൊടി നാട്ടിയ ഒരു യാത്ര!
ഈ വിഡിയോ കണ്ടിട്ട് പറയൂ വിരുതന്റെ നൃത്തം എങ്ങനെയുണ്ടായിരുന്നു എന്ന്. നിരവധി കമന്റുകളാണ് ഈ യുവാവിന്റെ ഡാൻസ് വിഡിയോയ്ക്ക് ലഭിക്കുന്നത്. അവന്റെ തൊലിക്കട്ടിയുടെ നൂറിൽ ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്നാണ് ലൈക്ക് വാരിക്കൂട്ടിയ കമന്റുകളിൽ ഒന്ന്.
Also Read: റാണി പിങ്കോ? പീക്കോക്ക്? നേവി ബ്ലൂ പാന്റിട്ട് നേവി ബ്ലൂ തേടി ഓടുന്ന ഷാനവാസ്; അംഗനവാടിയല്ല!
ചെക്കൻ ഒറ്റക് നിന്ന് തൂക്കി, തിയേറ്ററിൽ ഞാനും ഉണ്ടായിരുന്നു ഇത് കാണാൻ പൊളി ആയിരുന്നു...ഇജ്ജാതി തൊലിക്കട്ടി...തൊലിക്കട്ടി + ടാലൻ്റ് +കോൺഫിഡൻസ്...ഇങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്. ലക്ഷക്കണക്കിന് ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു.
Read More: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.