scorecardresearch

'ഇതൊക്കെയാണ് ലവ് സ്റ്റോറി'; അങ്ങനെ വർഷങ്ങൾക്കു ശേഷം രാജാക്കണ്ണിന്റെ ദുരന്ത നായികയെ കാണാനായി; വീഡിയോ

മീൻ വാങ്ങാൻ മാർക്കറ്റിൽ പോയപ്പോൾ തമിഴൻ ലോറി ഇടിച്ചു മരിച്ച പ്രണയിനിയെ കുറിച്ചുള്ള രാജാക്കണ്ണിന്റെ ഓർമ്മകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

മീൻ വാങ്ങാൻ മാർക്കറ്റിൽ പോയപ്പോൾ തമിഴൻ ലോറി ഇടിച്ചു മരിച്ച പ്രണയിനിയെ കുറിച്ചുള്ള രാജാക്കണ്ണിന്റെ ഓർമ്മകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Rajakannu Love Story

ചിത്രം: ഇൻസ്റ്റഗ്രാം

ഷാഫിയുടെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു 'തൊമ്മനും മക്കളും'. മമ്മൂട്ടിയും ലാലും രാജൻ പി. ദേവും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ രംഗങ്ങളിൽ പലതും ഇന്നും നമ്മളെ ചിരിപ്പിക്കുന്നവയാണ്. ചിത്രത്തിൽ ഏറെ കൈയ്യടി നേടിയ കഥാപാത്രമായിരുന്നു സലീം കുമാർ അവതരിപ്പിച്ച രാജകണ്ണ്.

Advertisment

മലയാളികളെ ഒരുപാട് ചിരിപ്പിച്ച രാജാക്കണ്ണിന്റെ ലവ് സ്റ്റോറി അടുത്തിടെ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. മീൻ വാങ്ങാൻ മാർക്കറ്റിൽ പോയപ്പോൾ തമിഴൻ ലോറി ഇടിച്ചു മരിച്ച പ്രണയിനി മഹാലക്ഷ്മിയെ കുറിച്ചുള്ള ഓർമ്മകളാണ് രാജാക്കണ്ണ് പറയുന്നത്.

Also Read: പോഞ്ഞിക്കരയുടെ കഥ കേട്ട് ചിരിച്ചവർ അറിഞ്ഞോ ആ നൊമ്പരം! ഇത് തെക്കേടത്ത് ടിന്റു

Advertisment

ഇപ്പോഴിതാ, എഐ ഉപയോഗിച്ച് സൃഷ്ടിച്ച രാജാക്കണ്ണിന്റെ ലവ് സ്റ്റോറിയാണ് സൈബറിടങ്ങളിൽ ശ്രദ്ധനേടുന്നത്. കനവുകഥ എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 1.6 മില്യണിലധികം കാഴ്ചകൾ നേടിയ വീഡിയോ എൺപതിനായിരത്തിലധംകം ലൈക്കുകളും നേടിയിട്ടുണ്ട്.

Also Read: വീട്ടുമുറ്റത്തേക്ക് ആക്രമിക്കാൻ പാഞ്ഞെത്തി ആന; കുട്ടിയെ രക്ഷിച്ചത് ആരെന്ന് കണ്ടോ?

നിരവധി ആളുകളാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്. "ദുഷ്‌ടാ അവളെ കൊന്നില്ലേ രാജാകണ്ണേ നീ..." എന്നാണ് ഒരാൾ കമന്റു ചെയ്തത്. "ഇതൊക്കെയാണ് ലവ് സ്റ്റോറി", "ലവ് സ്റ്റോറി കണ്ട് കരഞ്ഞു കരഞ്ഞു പനിപിടിച്ചു", "അങ്ങനെ വർഷങ്ങൾക്കു ശേഷം ആ ദുരന്തം കഥയിലെ നായികയെ കാണാൻ സാധിച്ചു", "എന്നിൽ ഔഷധ ഗുണമില്ലേയ്" എന്നിങ്ങനെയാണ് മറ്റു കമന്റുകളിൽ ചിലത്.

Read More: 'രാജകുമാരൻ ബാക്ക് ടു ഹോം'; റാസല്‍ഖൈമയിലെ ആ വലിയ വീട്ടിലേക്ക് ഷറഫുദീന്‍; പോസ്റ്റ് വൈറൽ

Artificial Intelligence Salim Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: