scorecardresearch

Google Trends: നാളത്തെ കാലാവസ്ഥ എന്ത് ? ഗൂഗിളിൽ ചർച്ചയായി മഴ

മൺസൂൺ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായതോടെയാണ് കാലാവസ്ഥ വാർത്തകൾ ഗൂഗിൾ ട്രെൻഡിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്

മൺസൂൺ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായതോടെയാണ് കാലാവസ്ഥ വാർത്തകൾ ഗൂഗിൾ ട്രെൻഡിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്

author-image
Trends Desk
New Update
rain

ഗൂഗിളിൽ ചർച്ചയായി മഴ

നാളത്തെ കാലാവസ്ഥ എന്താണ് ? നാളെ മഴയെങ്ങനെ?  ഗൂഗിളിൽ ചർച്ചാവിഷയമാണിപ്പോൾ കാലാവസ്ഥാ വാർത്തകൾ. മൺസൂൺ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായതോടെയാണ് കാലാവസ്ഥ വാർത്തകൾ ഗൂഗിൾ ട്രെൻഡിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. ഗൂഗിളിന്റെ ഔദ്യോഗീക കണക്കുകൾ പ്രകാരം കഴിഞ്ഞ നാല് മണിക്കൂറിനിടയിൽ 200000 പേരാണ് മഴയും അനുബന്ധ വാർത്തകളും അറിയിപ്പുകളും തിരഞ്ഞത്.

Also Read:നറുക്കെടുപ്പിനു പിന്നാലെ വിഷു ബംപർ ഗൂഗിളിലും ട്രെൻഡിങ്

Advertisment

കേരളം ഉൾപ്പടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. 107 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് നാലുദിവസം മുമ്പേ മുബൈയിൽ പെയ്തത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ വ്യാപക മഴയാണ്. കാലവർഷവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവു ശക്തമായതോടെയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോർഡ് മഴയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പെയ്തത്. കഴിഞ്ഞ ഒരുദിവസത്തിനിടെ 13 മരണങ്ങളും സ്ഥിരീകരിച്ചു. വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം നിരവധി പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. അസമിൽ മാത്രം മണ്ണിടിച്ചിലിൽ അഞ്ചുപേർക്കാണ് ജീവൻ നഷ്ടമായത്. 

google trends tommorow rain
ഗൂഗിൾ ട്രെൻഡിൽ നാളത്തെ മഴ ഒന്നാമതായി ഇടം പിടിച്ചപ്പോൾ
Advertisment

കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയ്ക്ക് കേരളത്തിൽ നേരിയ ശമനം ഉണ്ടായിട്ടുണ്ട്. വരുന്ന രണ്ട് ദിവസം നാലുജില്ലകളിൽ മാത്രമാണ് സംസ്ഥാനത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാണ്. നദികൾ കരകവിഞ്ഞതിനാൽ മിക്കയിടങ്ങളിലും പ്രളയസമാനമായ സാഹചര്യമാണ്. രാജ്യം മുഴുവൻ മൺസൂൺ സജീവമായതോടെയാണ് മഴ സംബന്ധിച്ചുള്ള തിരിച്ചിലുകൾ ഗൂഗിളിൽ സജീവമായത്. 

Read More

Rain Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: