scorecardresearch

Google Trends: പ്ലസ് ടു പരീക്ഷാഫലം തിരഞ്ഞത് ലക്ഷങ്ങൾ; ഗൂഗിളിൽ ട്രെൻഡിങ്

Kerala 12th Result: ഒരു മണിക്കൂറിനുള്ളിൽ അഞ്ചു ലക്ഷം തവണയാണ് പ്ലസ് ടു പരീക്ഷാഫലം ഗൂഗിളിൽ തിരഞ്ഞത്

Kerala 12th Result: ഒരു മണിക്കൂറിനുള്ളിൽ അഞ്ചു ലക്ഷം തവണയാണ് പ്ലസ് ടു പരീക്ഷാഫലം ഗൂഗിളിൽ തിരഞ്ഞത്

author-image
Trends Desk
New Update
Kerala plus two result 2020 date, Kerala plus two result 2020 school wise, Kerala plus two result 2020 date and time, Kerala plus two result 2020 publishing date, Kerala plus two result 2020 check, Kerala plus two result 2020 latest news, Kerala plus two result 2020 vhse, Kerala plus two result 2020 time, Kerala plus two result 2020 date hsslive, Kerala plus two result 2020 new date, plus two exam time table 2020, plus two result 2020 kerala, kerala plus two exam time table 2020, plus two result 2020, plus two result 2020 date kerala, DHSE Kerala Result 2020, Kerala Plus 2 Result 2020, ie malayalam, Kerala 12th result 2020, Indian express malayalam , കേരള പ്ലസ്ടു പരീക്ഷാഫലം 2020, kerala 12 results, kerala class 12 results, kerala boards results, keralaresults.nic.in, kerala results, board exams, dhse kerala results, kerala dhse results

+2 Results

DHSEKeralaPlus Two Result 2025: തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിച്ചു. ഇക്കുറി 77. 81 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞതവണത്തെ 78.68 വിജയശതമാനത്തെക്കാൾ കുറവാണ് ഇക്കുറി.

Advertisment

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് പ്ലസ് ടു റിസൾട്ട് തിരഞ്ഞ് ഗൂഗിളിൽ എത്തിയത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഒരു മണിക്കൂറിനുള്ളിൽ അഞ്ചു ലക്ഷം സെർച്ചുകളാണ് ഉണ്ടായത്. നിലവിൽ ഗൂഗിൾ ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്താണ് കേരള പ്ലസ് ടു പരീക്ഷാഫലം.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

  • www.results.hse.kerala.gov.in
  • www.prd.kerala.gov.in
  • results.kerala.gov.in
  • examresults.kerala.gov.in
  • result.kerala.gov.in
  • results.digilocker.gov.in
  • www.results.kite.kerala.gov.in

വിഎച്ച്എസ്ഇ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

Advertisment
  • www.keralaresults.nic.in
  • www.vhse.kerala.gov.in
  • www.results.kite.kerala.gov.in
  • www.prd.kerala.gov.in

ഈ വെബ്‌സൈറ്റുകൾക്ക് പുറമെ PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാന്‍ കഴിയും.

പരീക്ഷ എഴുതിയത് 4,44,707 കുട്ടികൾ

ഇത്തവണ 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയുമാണ് നടന്നത്. 4,13,581 വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത ഒന്നാം വർഷ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായിട്ടില്ല. ജൂൺ മാസത്തിലാകും ഫലം പ്രസിദ്ധീകരിക്കുകയെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

30145 കുട്ടികൾക്ക് സമ്പൂർണ എപ്ലസ് 

പന്ത്രണ്ടാം ക്ലാസിൽ പരീക്ഷയെഴുതിയവരിൽ 30145 കുട്ടികൾ സമ്പൂർണ എ പ്ലസ് കരസ്ഥമാക്കി. 41 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും ലഭിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇക്കുറി കുറവുണ്ടായി. തൃശൂർ ജില്ലയിലാണ് ഏറ്റവുമധികം കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. 57 സ്കൂളുകൾ നൂറ് ശതമാനം വിജയം കൈവരിച്ചു. 

Read More

Kerala Plus Two Results Google Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: