/indian-express-malayalam/media/media_files/5ZAa5pOsvTLpdnWHTKKW.jpg)
DHSE Kerala Plus Two Result 2025 Today: പ്ലസ് ടു പരീക്ഷാ ഫലം
Kerala Plus Two DHSE Result 2025 Today: തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 77.81 ആണ്. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനം കുറവാണ്. കഴിഞ്ഞ വർഷം വിജയശതമാനം 78.69 ശതമാനമാണ്.
3,70,642 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 2,88,394 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. സർക്കാർ സ്കൂളുകളിൽ 73.23% വിജയം. എയ്ഡഡ് സ്കൂളുകളിൽ 82.16% വിജയം. 57 സ്കൂളുകൾക്ക് 100 ശതമാനം വിജയം. വിജയശതമാനം കൂടുതൽ എറണാകുളം (83.09%) ജില്ലയിലാണ്.കാസർകോട് (71.09%) ജില്ലയിലാണ് വിജയശതമാനം ഏറ്റവും കുറവ്.
41 വിദ്യാർത്ഥികൾ മുഴുവൻ മാർക്കും നേടി നേടി. 30,145 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്. വിഎച്ച്എസ്ഇയിൽ 70.06 വിജയശതമാനം. വിഎച്ച്എസ്ഇയിൽ 18,340 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
പരീക്ഷാ ഫലം എവിടെ അറിയാം
പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക്www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഈ വെബ്‌സൈറ്റുകൾക്ക് പുറമെ PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.
ഇത്തവണ 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയുമാണ് നടന്നത്. 4,13,581 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്‌ത ഒന്നാം വര്‍ഷ പരീക്ഷയുടെ മൂല്യനിര്‍ണയം പൂർത്തിയായിട്ടില്ല. ജൂണ്‍ മാസത്തിലാകും ഫലം പ്രസിദ്ധീകരിക്കുകയെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Read More
- പ്ലസ് ടു പരീക്ഷാഫലം; ഈ 7 വെബ്സൈറ്റുകളിൽ അറിയാം
- എം.ജി സര്‍വകലാശാല പിജി പ്രവേശനം; ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു
- സംസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾ ഇനി റോബോട്ടിക്സും പഠിക്കും
- തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒഴിവുകൾ
- തൊഴിൽ മന്ത്രാലയത്തിനു കീഴിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
- ഗസ്റ്റ് അധ്യാപക, ഓഫീസ് ട്രെയിനി ഒഴിവുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.