scorecardresearch

രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോ ഇടിച്ചു; റോഡിൽ ഇറങ്ങി തർക്കിച്ച് സൂപ്പർ താരം; വീഡിയോ

പിന്നിലൂടെ വന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് ദ്രാവിഡിന്‍റെ കാറിൽ ഇടിക്കുകയായിരുന്നു

പിന്നിലൂടെ വന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് ദ്രാവിഡിന്‍റെ കാറിൽ ഇടിക്കുകയായിരുന്നു

author-image
Trends Desk
New Update
Rahul Dravid, accident

ചിത്രം: എക്സ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും പരിശീലകനുമായ രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോ ഇടിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ബെംഗളൂരുവിൽ വെച്ചായിരുന്നു സംഭവം. ഗുഡ്സ് ഓട്ടോയുമായുണ്ടായ ചെറിയ അപകടത്തിനു ശേഷം റോഡിൽ ഇറങ്ങി ഓട്ടോ ഡ്രൈവറുമായി തർക്കിക്കുന്ന രാഹുലിന്റെ വീഡിയോ സൈബറിടങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Advertisment

ബെംഗളൂരുവിലെ കണ്ണിങ്ഹാം റോഡിൽ, ട്രാഫിക്ക് ബ്ലോക്കില്‍ കിടക്കുമ്പോഴായിരുന്നു സംഭവം. പിന്നിലൂടെ വന്ന ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് ദ്രാവിഡിന്‍റെ കാറിൽ ഇടിക്കുകയായിരുന്നു. വഴിയാത്രക്കാരൻ പകർത്തിയ വീഡിയോയിൽ, ദ്രാവിഡ് കന്നഡ ഭാഷയിൽ ഡ്രൈവറുമായി തർക്കിക്കുന്നത് കാണാം.

ഡ്രൈവറുടെ ഫോണ്‍ നമ്പറും ഓട്ടോയുടെ നമ്പറും ദ്രാവിഡ് എഴുതിയെടുത്തിട്ടുണ്ടെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ദ്രാവിഡോ ഓട്ടോ ഡ്രൈവറോ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

Advertisment

അതേസമയം, രാഹുൽ ദ്രാവിഡ് വീണ്ടും ഐപിഎല്ലിലേക്ക് മടങ്ങിയെത്തുകയാണ്. മലയാളി താരം സഞ്ജു സാസംൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്കാണ് താരം എത്തുന്നത്. 2025 ഐപിഎൽ സീസണിന് മുന്നോടിയായി ദ്രാവിഡ് രാജസ്ഥാൻ റോയൽസിനൊപ്പം ചേരും. 

2012, 2013 സീസണുകളിൽ രാജസ്ഥാൻ ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡ് 2014, 2015 സീസണുകളിൽ ഡയറക്ടറായും മെൻ്ററായും ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 2016-ൽ, ഡൽഹി ഡെയർഡെവിൾസിലെത്തി (ഡൽഹി ക്യാപിറ്റൽസ്). 2019-ൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായി നിയമിതനായ ദ്രാവിഡ് 2021-ൽ, ഇന്ത്യൻ പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റു. ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ദ്രാവിഡ് വീണ്ടും ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നത്.

Read More

Rahul Dravid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: