/indian-express-malayalam/media/media_files/2025/05/14/qsfnLrOM9CyUyXPGWOgO.jpg)
Photograph: (Screengrab)
വ്യായാമത്തിന്റെ ഭാഗമായി നിറവയറിൽ തലകുത്തി നിൽക്കുന്ന ചിത്രം ബോളിവുഡ് താരം അനുഷ്കാ ശർമ പങ്കുവെച്ചത് ഓർമയില്ലേ? വലിയ ചർച്ചകൾക്കായിരുന്നു അനുഷ്കയുടെ ഈ ചിത്രം വഴിവെച്ചത്. ഇപ്പോഴിതാ നിറവയറിൽ നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ വിഡിയോയാണ് ഇന്റർനെറ്റിൽ വൈറലാവുന്നത്.
ഡിങ് ഡോങ് ഡോലെ എന്ന ഗാനത്തിനൊത്ത് ചടുലമായ നൃത്തച്ചുവടുകളാണ് യുവതിയിൽ നിന്ന് വരുന്നത്. ശ്വാസമടക്കിപ്പിടിച്ചാണ് വിഡിയോ കണ്ടതെന്ന് പലരും കമന്റ് ബോക്സിൽ പറയുന്നു.
എന്നാൽ ഈ സമയത്ത് ഇതുപോലൊരു സാഹസം ചെയ്യേണ്ടിയിരുന്നില്ല എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. മാത്രമല്ല യുവതി അണിഞ്ഞിരിക്കുന്ന വസ്ത്രവും പലരേയും പ്രകോപിപ്പിക്കുന്നു.എന്നാൽ ഇത്തരം നെഗറ്റീവ് കമന്റുകളൊന്നും തന്നെ ബാധിക്കില്ലെന്ന് വ്യക്തമാക്കുന്നു.
പ്രൊഫഷണൽ ഡാൻസർമാർക്കൊപ്പമാണ് യുവതിയും ചുവടുവയ്ക്കുന്നത്. ഗർഭകാലത്ത് ചെയ്യാൻ സാധിക്കുന്ന വ്യായാമങ്ങളെ കുറിച്ചും ഡോക്ടർകൂടിയായ യുവതി വിഡിയോയ്ക്ക് താഴെ പറയുന്നു.
Read More
- വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചു; വരനെ വിവാഹ വേദിയിലിട്ട് തല്ലിച്ചതച്ച് യുവതി; വീഡിയോ
- 'സാറ്റുകളി തുടരും,' ചിരിപ്പിച്ച് ജോർജ് സാറും ബെൻസും; വൈറലായി തുടരും സ്പൂഫ് വീഡിയോ
- മഴ നനയാതിരിക്കാൻ ചേർത്ത് പിടിച്ചു; പകരംവയ്ക്കാനില്ലാത്ത സ്നേഹം
- വേടനൊപ്പം മണിച്ചേട്ടനും ഉണ്ടായിരുന്നെങ്കിൽ; വൈറലായി എഐ വീഡിയോ
- 'ബാ... ഇവിടെ വന്ന് ഇരിക്കെന്നേ...,' കൊച്ചുമിടുക്കൻ വിളിച്ചയാളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.