/indian-express-malayalam/media/media_files/2025/05/24/1TnXjWH4rykVty9CJeX6.jpg)
ചിത്രം: എക്സ്
ഇന്ത്യയിൽ മൺസൂൺ സീസണുകളിലും അതിനു മുൻപുള്ള സീസണുകളിലും ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റും മഴയും ഉണ്ടാകുന്നത് സാധാരണയാണ്. എന്നാൽ അടുത്തിടെയായി അമ്പരപ്പിക്കുന്ന തീവ്രതയോടെയാണ് പലയിടങ്ങളിലും ഇടിമിന്നൽ അനുഭവപ്പെടാറുള്ളത്. പലപ്പോഴും മനുഷ്യർക്കടക്കം ഇടിമിന്നലേറ്റ് ജീവഹാനിയും അപകടവും സംഭവിക്കാറുണ്ട്.
ഈ ആഴ്ചയുടെ തുടക്കത്തിൽ, ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് നാശംവിതച്ചിരുന്നു. മുപ്പതോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പല പ്രദേശങ്ങളിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിരവധി കെട്ടിടങ്ങൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തതായി ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോഴിതാ, ഝാൻസിക്കടുത്തുള്ള സിംഗാർ ഗ്രാമത്തിൽ നിന്നുള്ള ഒരു ഹൃദയഭേദകമായ വാർത്തയാണ് ഓൺലൈനിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും ശേഷം പ്രദേശത്ത് നൂറിലധികം തത്തകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. അൻപതിലേറെ തത്തകൾക്ക് പരിക്കേറ്റിട്ടുമുണ്ട്.
#Jhansi#Parrot#Weather
— Khushbu_journo (@Khushi75758998) May 22, 2025
यूपी के झांसी में तेज़ तूफान के कारण पेड़ पर रहने वाले 100 से अधिक तोतों की मौत हो गई. सुबह इतनी बड़ी संख्या में मरे हुए तोतों को देख इलाके में हड़कंप मच गई. घटना की सूचना वन विभाग को दी गई. #Jhansi#Parrot#Weatherpic.twitter.com/vBcf5W7yvO
ജീവനില്ലാത്ത തത്തകൾ നിലത്തു കിടക്കുന്നതായി കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിചിത്രമായ സംഭവം കണ്ട് അമ്പരന്ന നാട്ടുകാർ വനം വകുപ്പുമായി ബന്ധപ്പെട്ടുതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചത്ത പക്ഷെകളെയെല്ലാം വലിയ കുഴിയെടുത്ത് അടക്കം ചെയ്തു. പരിക്കേറ്റ പക്ഷികളെ മൃഗാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പലതിന്റെയും നില ഗുരുതരമാണെന്നാണ് വിവരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us