scorecardresearch

ഈ പാമ്പ് അത്ര എളുപ്പം പിടിതരില്ല; 10 സെക്കന്‍ഡില്‍ വിജയിച്ചത് ഒരു ശതമാനം പേർ മാത്രം

മരത്തിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്തുന്നത് അൽപ്പം കടുപ്പമുള്ള ടാസ്‌കാണെന്നാണ് നെറ്റിസൺസ് പറയുന്നത്

മരത്തിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്തുന്നത് അൽപ്പം കടുപ്പമുള്ള ടാസ്‌കാണെന്നാണ് നെറ്റിസൺസ് പറയുന്നത്

author-image
Trends Desk
New Update
Optical illusion, Spot the snake 10 second challenge, Opt

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്താന്‍ പറഞ്ഞാല്‍ ഞൊടിയിടയില്‍ കണ്ടെത്തുന്നവരുന്നുണ്ട്. ഇതൊക്കെ എന്ത് എന്നായിരിക്കും 'മായാവി' എന്ന സിനിമയില്‍ സലിം കുമാര്‍ അവതരിപ്പിച്ച ആശാന്‍ എന്ന കഥാപാത്രത്തിന്റേതുപോലെ അവരുടെ ഭാവം.

Advertisment

എന്നാല്‍ ആദ്യമേ പറയാം. ആ മുന്‍വിധിയുമായി ഈ ചിത്രത്തെ സമീപിക്കരുത്. ഇതല്‍പ്പം കടുപ്പമുള്ള ടാസ്‌കാണ്. കാട്ടിനുള്ളിലുള്ള ഈ മരത്തില്‍ പാമ്പ് ഒളിഞ്ഞിരിപ്പുണ്ട്. അതിനെ 10 സെക്കന്‍ഡില്‍ കണ്ടെത്തണം.

ഇതുവരെ ഒരു ശതമാനം പേര്‍ക്കു മാത്രമേ നിശ്ചയിച്ച സമത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ടാണ് ആദ്യമേ പറഞ്ഞത് ഈ ഗെയിം 'കൊഞ്ചം ടഫ്' ആണെന്ന്. എങ്കിലും അസാധ്യമായത് ഒന്നുമില്ലെന്നല്ലേ എന്ന ചൊല്ല്. ക്ഷമയോടെ ശ്രമിക്കൂ. ഏറ്റെടുക്കുകയല്ലേ പാമ്പിനെ കണ്ടെത്താനുള്ള വെല്ലുവിളി. ചിത്രം സൂക്ഷിച്ച് നോക്കൂ.

Advertisment

10 സെക്കന്‍ഡില്‍ നിങ്ങള്‍ കണ്ടുപിടിച്ചെങ്കില്‍ ആ ശതമാനം മാത്രം ആളുകളുടെ കൂട്ടത്തില്‍ നിങ്ങളും ഉള്‍പ്പെട്ടുവെന്ന് അര്‍ത്ഥം, അഭിനന്ദനങ്ങള്‍. കണ്ടെത്താന്‍ കഴിയാത്തവര്‍ ഒട്ടും വിഷമിക്കേണ്ടതില്ല. കാരണം തുടക്കത്തിലേ പറഞ്ഞുകഴിഞ്ഞു, അത്ര എളുപ്പമല്ല ഈ ടാസ്‌കെന്ന്.

അതുകൊണ്ട്, പാമ്പിനെ കണ്ടെത്താന്‍ ഒരു സൂചന തരാം. മരത്തിന്റെ പരന്നുകിടക്കുന്ന വേരുകള്‍ക്കിടയിലാണു പാമ്പ് മറഞ്ഞിരിക്കുന്നത്. ഇനിയൊന്ന് ചിത്രം ശ്രദ്ധിച്ചു നോക്കൂ.

Optical illusion, Spot the snake 10 second challenge, Opt

കണ്ടെത്തിക്കഴിഞ്ഞോ? ഇനിയും കഴിയാത്തവറ നിരാശപ്പെടേണ്ടതില്ല. മറ്റൊരു സൂചന കൂടി തരാം. മരത്തിന്റെ വലതുവശത്തെ വേരുകള്‍ക്കിടയില്‍ പുളയുകയാണു പാമ്പ്. ഇപ്പോള്‍ വലിയൊരു സൂചനയായില്ലേ? ഇനി ചിത്രം സൂഷ്മമായി നോക്കൂ.

ഇനിയും കഴിഞ്ഞെല്ലെങ്കില്‍, വിഷമിക്കേണ്ടെന്നേ. കുറച്ച് പ്രയാസമാണ് എന്നല്ല വലിയ പ്രയാസമാണ് പാമ്പിനെ കണ്ടെത്താന്‍. ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ അടയാളപ്പെടുത്തിയ ഭാഗം നോക്കൂ.

Optical illusion, Spot the snake 10 second challenge, Opt

ഇപ്പോള്‍ തലയില്‍ കൈവച്ച് പറയാന്‍ തോന്നുന്നില്ലേ, 'എന്റെ പാമ്പേ, നീ ചുറ്റിച്ചല്ലോ' എന്ന്.

Viral Post Snakes Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: