ഒറ്റയാനെ കണ്ടാല്‍ എത്ര ധൈര്യമുള്ള ആളും ഒന്ന് കുലുങ്ങും. എന്നാല്‍ ഏത് ഒറ്റയാന് വന്നാലും ധൈര്യം ചോരാതെ നേരിടാന്‍ കഴിയുന്ന ഒരാളുണ്ട്. ആളുടെ സ്ഥലം അങ്ങ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലാണ്. ഒറ്റയാനെ പുഷ്പം പോലെ നേരിട്ട ആ ധൈര്യശാലിയാണ് ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്.
പറഞ്ഞുവന്നതൊരു കുട്ടി നായയുടെ കാര്യമാണ്. നെല്ലിയാമ്പതിയിലെത്തിയ ഒറ്റായനെ വിരട്ടിയോടിക്കുന്ന നായയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. വീഡിയോയുടെ തുടക്കത്തില്‍ ആനയെ കുറച്ച് നിമിഷം നോക്കി നില്‍ക്കുന്നുണ്ട് നായ. പിന്നീട് വന്നായിരുന്നു ഷോ മുഴുവന്‍. കുരച്ച് കുരച്ച് ആനയെ ഓടിച്ചു കളഞ്ഞു നായ.
ആനയുടെ നോട്ടം കണ്ടിട്ട് ഭീഷണി അത്ര മനസിലാകാത്ത മട്ടാണ്. സംഭവം എന്തായാലും നായക്ക് മൈലേജായി. ഒറ്റയാനെയെ വിരട്ടിയോടിച്ച നായ എന്ന പേരും സമ്പാദിക്കാനായി. അവസാനം ഒരു ആക്ഷനൂടെ നായ ഇട്ടു. അതിലാണ് ആന വിരണ്ടതെന്നാണ് ഭൂരിഭാഗം ആളുകളുടേയും അഭിപ്രായം. നഗ്നത കണ്ട് നാണിപ്പിച്ച് ഗജവീരനെ പിറകോട്ടടിപ്പിച്ച ഇവനല്ലേ ഹീറോ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.