നിങ്ങളുടെ കണ്ണുകളെ വിശ്വസിക്കരുത്, അവ നിങ്ങളെ വഞ്ചിക്കുന്നുവെന്നു പറയുന്നത് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ കാര്യത്തില്‍ വളരെ ശരിയാണ്. കാരണം നിങ്ങള്‍ കാണുന്നതായിരിക്കില്ല, യഥാര്‍ഥ ചിത്രം.
കണ്ണിനെയും തലച്ചോറിനെയും ഒരുപോലെ പ്രവര്‍ത്തിപ്പിക്കുന്ന രസകരമായ വിനോദ പസിലുകളായി ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ലോകമെമ്പാടുമുള്ള നെറ്റിസണ്‍മാരെ ആകര്‍ഷിക്കുന്നു. ഇത്തരം ചിത്രങ്ങള്‍ ഒറ്റനോട്ടത്തില്‍ ഒരേ പാറ്റേണ്‍ ആയി തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ മറ്റൊന്നായിരിക്കും. ഒളിഞ്ഞിരിക്കുന്നതിനെ കണ്ടെത്തിയേ തീരൂയെന്ന ചിന്ത നമ്മളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും.
ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രവും അത്തരത്തിലൊന്നാണ്. ഒരേ പോലെയുള്ള ടൂക്കന്‍ പക്ഷികളാണ് ചിത്രത്തില്‍ നിറയെ. ഒറ്റനോട്ടത്തില്‍ അങ്ങനെയാണ് കാണുകയെങ്കിലും ഇതിലൊരു പെന്‍ഗ്വിനുമുണ്ട്. ഒളിഞ്ഞിരിക്കുന്ന പെന്‍ഗ്വിനിനെ 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താനാവുമോയെന്ന വെല്ലുവിളിയാണു നിങ്ങള്‍ ഏറ്റെടുക്കേണ്ടത്.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്കു പേരുകേട്ട പ്രശസ്ത ഹംഗേറിയന്‍ കലാകാരന്‍ ഗെര്‍ഗലി ഡുഡാസാണ് ആയിരക്കണക്കിനു നെറ്റിസണ്‍സിനെ ആകര്‍ഷിച്ച ഈ ചിത്രം സൃഷ്ടിച്ചത്.

ചിത്രത്തില്‍ ടൂക്കനുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പെന്‍ഗ്വിന്‍ ടൂക്കനുകളുടെ രൂപത്തില്‍ തന്നെയാണ്. അതിനെ കണ്ടെത്തുകയെന്നത് അല്‍പ്പമല്ല, ഒരുപാട് ക്ഷമയും നിരീക്ഷണപാടവും വേണ്ട പണി തന്നെയാണ്.
ഈ കാര്യങ്ങള്‍ മനസില്‍ വച്ച് ഏകാഗ്രതയോടെ ചിത്രം ഒന്നു പരതി നോക്കൂ. 20 സെക്കന്‍ഡിനുള്ളില്‍ ഉത്തരം കണ്ടെത്തിയാല്‍ നിങ്ങള്‍ ശരിക്കുമൊരു പ്രതിഭ തന്നെ.
ഉത്തരം കണ്ടെത്തിക്കഴിഞ്ഞോ? എവിടെയാണു നിങ്ങള്‍ പെന്‍ഗ്വിനെ കണ്ടത്? ഇനി കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് ഉത്തരമെങ്കില്‍ വിഷമിക്കേണ്ടതില്ല. പെന്‍ഗ്വിനെ കണ്ടെത്താനുള്ള ഒരു സൂചന ഇതാ.
പെന്‍ഗ്വിന്റെ മുഖം ടൂക്കനുകളില്‍നിന്ന് വ്യത്യസ്തമാണ്. ചിത്രത്തിന്റെ വലതുവശത്താണ് പെന്‍ഗ്വിന്‍. ഇനി ചിത്രം സൂക്ഷ്മമായി പരിശോധിച്ച് കണ്ടെത്തൂ.
പെന്‍ഗ്വിനെ ഇനിയും കണ്ടെത്താനായില്ലെങ്കില്‍ സാരമില്ലെന്നേ. തല്‍ക്കാലം ഉത്തരം താഴെ അടയാളപ്പെടുത്തിയ ചിത്രത്തില്‍ നോക്കൂ.

ഇപ്പോള്‍ തോന്നുന്നുണ്ടോ ‘ഞാന്‍ ഇവിടെ നോക്കിയതായിരുന്നല്ലോ അന്നേരം ഈ ചങ്ങാതി എവിടെയായിരുന്നു’ എന്ന്.
ഈ അനുഭവം വച്ച് അടുത്ത ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തിലെ സമസ്യ കണ്ടെത്താന്‍ ഒരുങ്ങുകയല്ലേ?