scorecardresearch

ഈ ചിത്രത്തില്‍ ഒരാന ഒളിഞ്ഞിരിപ്പുണ്ട്; 10 സെക്കന്‍ഡില്‍ കണ്ടെത്താമോ?

ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ പാര്‍ക്കില്‍ ഒളിപ്പിച്ചിരിക്കുന്ന ആനയെയാണു കണ്ടെത്തേണ്ടത്. 10 സെക്കന്‍ഡിനുള്ളില്‍ ആനയെ കണ്ടെത്തിയാല്‍ നിങ്ങളുടെ നിരീക്ഷണപാടവം അതിഗംഭീരമാണ്

ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ പാര്‍ക്കില്‍ ഒളിപ്പിച്ചിരിക്കുന്ന ആനയെയാണു കണ്ടെത്തേണ്ടത്. 10 സെക്കന്‍ഡിനുള്ളില്‍ ആനയെ കണ്ടെത്തിയാല്‍ നിങ്ങളുടെ നിരീക്ഷണപാടവം അതിഗംഭീരമാണ്

author-image
Trends Desk
New Update
Optical illusion, Optical Illusion Pictures, Test your IQ

ഒരാനെയെ ഒളിപ്പിക്കാന്‍ പറ്റുമോ? കഴിയുമെന്നാണ് ഈ ഒപ്്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം പറയുന്നത്. ഇനി ഒളിപ്പിച്ചാലും മുഴുവനായും കഴിയുമോ, എളുപ്പം കണ്ടുപിടിക്കാം എന്ന ചിന്തയോടെയാണ് നിങ്ങള്‍ ഈ ചിത്രത്തെ സമീപിക്കുന്നതെങ്കില്‍, 'കണ്ടറിയണം കോശി' നിങ്ങള്‍ക്ക് എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ സംഭാഷണമാണ് ഓര്‍മിപ്പിക്കാനുള്ളത്. കാരണം ആനയെ കണ്ടെത്തുന്നത് അത്ര എളുപ്പമല്ല.

Advertisment

ട്വിറ്ററില്‍ റിലീസ് ചെയ്ത ഈ ചിത്രം ഒരു ഡിജിറ്റല്‍ പെയിന്റിങ്ങാണ്. വാക്കിങ് പാര്‍ക്കില്‍ പരവതാനിയിലിരുന്ന് സംസാരിക്കുന്ന ഒരു കുടുംബത്തെ ചിത്രത്തില്‍ കാണാണം. സമീപത്തുകൂടി ഒരു സ്ത്രീ നായ്ക്കളെ നടക്കാന്‍ കൊണ്ടുപോകുന്നു. സമീപത്ത് ബെഞ്ചില്‍ ഒരാള്‍ ഇരിക്കുന്നു. അടുത്തായി ഒരു ആണ്‍കുട്ടി വളര്‍ത്തുനായ നായ്ക്കുട്ടിയുമായി കളിക്കുന്നു. ഇതിനെല്ലാമടുത്ത് കുറച്ചു മരങ്ങളും മനോഹരമായ കെട്ടിടങ്ങളുണ്ട്.

ഇവയ്ക്കിടയിലാണ് ചിത്രകാരന്‍ ആനയെ ഒളിപ്പിച്ചിരിക്കുന്നത്. 10 സെക്കന്‍ഡിനുള്ളില്‍ ആനയെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ നിരീക്ഷണപാടവം അതിഗംഭീരമാണ്.

Advertisment
Optical illusion, Optical Illusion Pictures, Test your IQ

ആനയെന്ന വലിയ ജീവിയെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നുമെന്ന ആത്മവിശ്വാസത്തോടെയായിരിക്കും നിങ്ങള്‍ തിരയാന്‍ തുടങ്ങുക. എന്നാല്‍, ഏതാനും സെക്കന്‍ഡുകള്‍ കഴിയുന്നതോടെ നിങ്ങള്‍ക്കു ബോധ്യപ്പെടും വെല്ലുവിളി എത്രമാത്രം കഠിനമാണെന്ന്. എങ്കിലും വെല്ലവിളി അതിജീവിച്ച് നിങ്ങള്‍ ആനയെ കണ്ടെത്തിക്കഴിഞ്ഞെന്നു പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

ഇനി നിങ്ങള്‍ക്ക് ആനയെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, വിഷമിക്കേണ്ട. നിങ്ങളെ സഹായിക്കുന്നതിനുള്ള ഒരു വലിയ സൂചന തരാം. ചിത്രത്തിലെ ആന യഥാര്‍ത്ഥ ആനയല്ല. ഇനി ചിത്രം സൂക്ഷ്മമായി പരിശോധിച്ച് ഉത്തരം കണ്ടെത്തൂ.

ആനയെ ഇനിയും കണ്ടെത്താനായില്ലെങ്കില്‍ താഴെ കാണുന്ന ചിത്രം പരിശോധിക്കൂ. ആന എവിടെയാണെന്നുള്ളത് ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

Optical illusion, Optical Illusion Pictures, Test your IQ
Viral Post Social Media Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: