scorecardresearch

ഈ വെല്ലുവിളി വിജയിച്ചവര്‍ വളരെ അപൂര്‍വം; ചിത്രശലഭത്തെ കണ്ടെത്തേണ്ടത് 20 സെക്കന്‍ഡില്‍

ഒറ്റനോട്ടത്തില്‍ നിറയെ സൂര്യകാന്തിപ്പൂക്കളുള്ള ഒരു ചിത്രത്തിൽ വളരെ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുന്ന ചിത്രശലഭത്തെ കണ്ടെത്തിയാൽ നിങ്ങളൊരു പ്രതിഭയാണ്

ഒറ്റനോട്ടത്തില്‍ നിറയെ സൂര്യകാന്തിപ്പൂക്കളുള്ള ഒരു ചിത്രത്തിൽ വളരെ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുന്ന ചിത്രശലഭത്തെ കണ്ടെത്തിയാൽ നിങ്ങളൊരു പ്രതിഭയാണ്

author-image
Trends Desk
New Update
Optical illusion, Optical illusion puzzle, Spot the butterfly

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ സമീപകാലത്ത് നെറ്റിസണ്‍മാരുടെ ഹരമായി മാറിയിരിക്കുകയാണ്. ഓരോ ദിവസവും പുതിയ വെല്ലുവിളികളാണ് തേടിയെടുത്തുന്നത്. ഒളിഞ്ഞിരിക്കുന്ന കുതിരയെയും കടുവയെും പക്ഷിയെയുമൊക്കെ കണ്ടെത്താനുള്ള വെല്ലുവിളി കാന്തം പോലെയാണ് നെറ്റിസണ്‍മാരെ ആകര്‍ഷിക്കുന്നത്.

Advertisment

ഇത്തരം ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്തുക അത്ര എളുപ്പമല്ല. അതിനാല്‍ ഇതു നിരീക്ഷണപാടവും അല്‍പ്പം ക്ഷമയുമുള്ളവര്‍ക്കു പറഞ്ഞിട്ടുള്ള പണിയാണിത്. ഒറ്റനോട്ടത്തില്‍ കാണുന്നതായിരിക്കില്ല ചിത്രങ്ങളില്‍ യഥാര്‍ത്ഥത്തിലുണ്ടാവുക. ഒടുവില്‍ ഉത്തരം വെളിപ്പെടുമ്പോള്‍ അതുവരെ നിലനിന്ന ആശയക്കുഴപ്പം ആശ്ചര്യത്തിലേക്കു വഴിമാറുന്നു.

ഒറ്റനോട്ടത്തില്‍ നിറയെ സൂര്യകാന്തിപ്പൂക്കളുള്ള ഒരു ചിത്രമാണിത്. വയലിലെ സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ പ്രാണികളെ വേട്ടയാടുന്ന കുറുക്കനും മുയലും ബാഡ്ജറും കുരുവിയുമുണ്ട്. എന്നാല്‍ കൂട്ടത്തില്‍ മറഞ്ഞിരിക്കുന്ന ഒരു ചിത്രശലഭവുമുണ്ട്. അതിനെ 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താന്‍ കഴിയുമെങ്കില്‍ നിങ്ങളൊരു പ്രതിഭയാണ്.

Advertisment

തന്റെ ബ്ലോഗിലും പുസ്തകങ്ങളിലും പസിലുകള്‍ ഉപയോഗിച്ച് ആരാധകരെ നിരന്തരം വെല്ലുവിളിക്കുന്ന ഹംഗേറിയന്‍ കലാകാരന്‍ ഗെര്‍ഗെലി ഡുഡാസാണ് ഈ ഡിസൈന്‍ ആദ്യമായി പങ്കിട്ടത്. ചിത്രശലത്തെ കണ്ടെത്തുക അത്ര എളുപ്പമല്ല. കാരണം അവിശ്വസനീയമാം വിധം ചിത്രീകരിച്ചിരിക്കുന്ന ചിത്രശലഭത്തെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുള്ളതിനാല്‍ സൂക്ഷ്മമായി നോക്കേണ്ടതുണ്ട്.

ചിത്രം ഒരിക്കല്‍ കൂടി പങ്കുവയ്ക്കുന്നു. ഇനി ശ്രദ്ധയോടെ ചിത്രം പരിശോധിക്കൂ. നിങ്ങള്‍ക്ക് 20 സെക്കന്‍ഡ് എന്ന റെക്കോഡ് സമയത്തിനുള്ളില്‍ ചിത്രശലഭത്തെ കണ്ടെത്താന്‍ കഴിയുമോ? കണ്ടെത്തിയാല്‍ അഭിനന്ദനങ്ങള്‍. നിങ്ങളൊരു പ്രതിഭയാണ്.

Optical illusion, Optical illusion puzzle,  Spot the butterfly

ഇനി നിങ്ങള്‍ക്ക് അതിനു കഴിയുന്നില്ലേ? എങ്കില്‍ വിഷമിക്കേണ്ട. ചിത്രശലഭത്തെ കണ്ടെത്താുള്ള ചില സൂചനകള്‍ ഇതാ. ചിത്രത്തിനു മുകളില്‍ ഇടതുവശത്താണ് ചിത്രശലഭം. ഈ സൂചനകള്‍ വച്ച് ഒരിക്കല്‍ കൂടി ശ്രദ്ധയോടെ പരിശോധിക്കൂ.

ഇപ്പോള്‍ കണ്ടെത്തിക്കാണുമല്ലോ. ഇല്ലെങ്കില്‍ വലിയൊരു ടിപ്പ് കൂടി തരാം. ചിത്രശലഭത്തിനു സൂര്യകാന്തിപ്പൂക്കളുടെ മഞ്ഞ ദളങ്ങളോട് സാമ്യമുണ്ട്. ഇപ്പോള്‍ വളരെ എളുപ്പമായില്ലേ.

നിങ്ങള്‍ക്ക് ഇനിയും ചിത്രശലഭത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷമിക്കേണ്ട. ചിത്രശലഭം എവിടെയാണെന്നതിന്റെ ഉത്തരം ചുവടെ നല്‍കുന്നു. താഴെയുള്ള ചിത്രം പരിശോധിക്കൂ. ഇപ്പോള്‍ മനസിലായില്ലേ, എത്ര ബുദ്ധിമുട്ടാണ് ചിത്രശലഭത്തെ കണ്ടെത്താനെന്ന്.

Optical illusion, Optical illusion puzzle,  Spot the butterfly
Viral Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: