/indian-express-malayalam/media/media_files/2025/05/07/Vo7pCGNS1YF22aiQlwgz.jpg)
പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇന്ത്യയുടെ ആക്രമണം
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയത്. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തി. പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇന്ത്യയുടെ ആക്രമണം.
ഇന്ത്യൻ സായുധ സേന 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചു. പാക്കിസ്ഥാൻ, പാക് അധിനിവേശ ജമ്മു കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചു. ഇവിടെ കേന്ദ്രീകരിച്ചാണ് ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങൾ ഭീകരവാദികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതെന്ന് പ്രതിരോധ മന്ത്രാലയം സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു. 9 ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും കുറിപ്പിൽ പറയുന്നു.
ഓപ്പറേഷൻ സിന്ദൂർ ഗൂഗിൾ ട്രെൻഡിങ്ങിലും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ 7 മണിക്കൂറിനിടെ 20 ലക്ഷം പേരാണ് ഓപ്പറേഷൻ സിന്ദൂർ ഗൂഗിളിൽ തിരഞ്ഞത്.
2019 ലെ ബാലകോട്ട് വ്യോമാക്രമണത്തിനും 2016 ലെ ഉറി ആക്രമണത്തെ തുടർന്നുള്ള സർജിക്കൽ സ്ട്രൈക്കിനും ശേഷം, സമീപവർഷങ്ങളിൽ ഇന്ത്യ പാക്കിസ്ഥാന് നൽകിയ ശക്തമായ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂർ.
ബുധനാഴ്ച രാത്രി പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സായുധ സേന ആക്രമണം നടത്തിയത്. ആക്രമണം എങ്ങനെയായിരുന്നുവെന്നോ ഉപയോഗിച്ച ആയുധങ്ങൾ എന്തൊക്കെയാണെന്നോ എന്നതിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും പുറത്തുവന്നിട്ടില്ലെങ്കിലും, മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് കരുതുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.