/indian-express-malayalam/media/media_files/2025/06/03/Vth2ypn4qK0MkBNC0zxM.jpg)
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്
Nilambur By Election Result 2025: നിലമ്പൂർ മണ്ഡലത്തിൽ ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് മിന്നും ജയം നേടി. ആര്യാടൻ മുഹമ്മദ് അവസാനം നേടിയ 5000 വോട്ടിന്റെ ഭൂരിപക്ഷത്തെ ഇരിട്ടിയാക്കിയാണ് മകൻ ആര്യാടൻ ഷൗക്കത്ത് യുഡിഎഫിന് മികച്ച വിജയം നേടിക്കൊടുത്തത്. 11077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്തിന്റെ വിജയം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ദിനം ഗൂഗിൾ ട്രെൻഡിങ്ങിലും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മണിക്കൂറിനിടെ 50000 ത്തിലധികം പേരാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഗൂഗിളിൽ തിരഞ്ഞത്.
Also Read: 'മായേച്ചി ഞാൻ വന്നു...'; മിന്നൽ മുരളിക്കൊപ്പം അതിശയന്റെ ഒന്നൊന്നര തിരിച്ചുവരവ്; വീഡിയോ
ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാർഥികളിലെ പ്രമുഖർ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.