/indian-express-malayalam/media/media_files/2025/01/28/CCok9WmdGCh0xBz4FhDW.jpg)
ക്രിസ് ഗോപാലകൃഷ്ണൻ
ഇൻഫോസിസ് സഹ സ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസ്. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ബംഗളൂരു സദാശിവ നഗർ പൊലീസാണ് കേസ് എടുത്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട ദുർഗപ്പ എന്ന യുവാവിന്‍റെ പരാതിയിലാണ് പൊലീസ് നടപടി.
പൊലീസ് കേസ് എടുത്തതോടെ ഗൂഗിളിൽ നിരവധി പേരാണ് ക്രിസ് ഗോപാലകൃഷ്ണനെ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ക്രിസ് ഗോപാലകൃഷ്ണൻ. കഴിഞ്ഞ മൂന്നു മണിക്കൂറിനിടെ 5000 ത്തിലധികം പേരാണ് ക്രിസ് ഗോപാലകൃഷ്ണനെ ഗൂഗിളിൽ തിരഞ്ഞത്.
2014 ൽ തന്നെ വ്യാജ ഹണി ട്രാപ്പ് കേസിൽ കുടുക്കിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും സർവീസിൽനിന്ന് പിരിച്ചുവിട്ടെന്നുമാണ് ദുർഗപ്പയുടെ പരാതി. ക്രിസ് ഗോപാലകൃഷ്ണനെ കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ബലറാം അടക്കം 16 പേർ കൂടി കേസിൽ പ്രതികളാണ്.
Read More
- ട്രെയിനിലെ ശുചിമുറിയിൽ ചായപ്പാത്രം കഴുകി ജീവനക്കാരൻ; വിമർശനവുമായി സോഷ്യൽ മീഡിയ; വീഡിയോ
- അമ്യൂസ്മെന്റ് റൈഡ് തകരാറിലായി; സന്ദർശകർ തലകീഴായി കുടുങ്ങി കിടന്നത് അര മണിക്കൂറോളംഅമ്യൂസ്മെന്റ് റൈഡ് തകരാറിലായി; സന്ദർശകർ തലകീഴായി കുടുങ്ങി കിടന്നത് അര മണിക്കൂറോളം
- ആ വൈറൽ പെൺകുട്ടി ഇവിടെയുണ്ട്; സോഷ്യൽ മീഡിയയിൽ തരംഗമായി 'കുംഭമേളയിലെ മൊണാലിസ'
- ജൂനിയർ എൻടിആറിനെ ഞെട്ടിച്ച് കൊച്ചുമിടുക്കൻ; ഡാൻസ് വീഡിയോ കണ്ടത് 2.6 കോടിയിലേറെപ്പേർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.