scorecardresearch

'ഈ പുഴയാ സാറെ എന്റെ അമ്മ;' വേലായുധന്റെ എൻട്രി പൊളിച്ചെന്ന് ആരാധകർ; വീഡിയോ

മലവെള്ളപ്പാച്ചിൽ ഒഴുകിവരുന്ന അമ്മയേയും കൈക്കുഞ്ഞായിരുന്ന വേലായുധനെയുമെല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്

മലവെള്ളപ്പാച്ചിൽ ഒഴുകിവരുന്ന അമ്മയേയും കൈക്കുഞ്ഞായിരുന്ന വേലായുധനെയുമെല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്

author-image
Trends Desk
New Update
Naran AI Video

ചിത്രം: ഇൻസ്റ്റഗ്രാം

മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു 2005-ൽ പുറത്തിറങ്ങിയ 'നരൻ'. മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്. മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന മോഹൻലാൽ കഥാപാത്രങ്ങളിൽ ഒന്നുതന്നെയാണ് മുള്ളൻകൊല്ലി വേലായുധൻ.

Advertisment

Also Read:'ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ,' നാരായണിയായി കെപിഎസി ലളിത; വീഡിയോ

ചിത്രത്തിൽ ഏറെ കൈയ്യടി നേടിയ രംഗങ്ങളായിരുന്നു, വേലായുധൻ തന്റെ അമ്മയെക്കുറിച്ചും താൻ എങ്ങനെ മുള്ളൻകൊല്ലിയിൽ എത്തിയെന്നുമെല്ലാം പറയുന്നത്. ഇപ്പോഴിതാ ഈ രംഗങ്ങൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുകയാണ്. 

Also Read:'മോനേ രാജൂ...' കേരളത്തിലെ അമ്മമാർക്ക് ഒരു ജീവിയേയും പേടിയില്ല; വീഡിയോ

Advertisment

മലവെള്ളപ്പാച്ചിൽ ഒഴുകിവരുന്ന അമ്മയേയും കൈക്കുഞ്ഞായിരുന്ന വേലായുധനെയും വീഡിയോയിൽ കാണിക്കുന്നുണ്ട്. "saran 03" എന്ന അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. മോഹൻലാൽ ആരാധകരടക്കം നിരവധി ആളുകളാണ് വീഡിയോയിൽ രസകരമായ കമന്റുകൾ പങ്കുവച്ചിരിക്കുന്നത്.

"ലാസ്റ്റ് ലാലേട്ടൻ, ഹോ രോമാഞ്ചം", "ലാലേട്ടന്റെ എൻട്രി" , "ഈ പുഴയാ സാറെ എന്റെ അമ്മ, വിശന്നപ്പോഴൊക്കെ ഊട്ടി, കരഞ്ഞപ്പോൾ ആരും കാണാതെ ആ കണ്ണീരെല്ലാം കൊണ്ടു പോയി", ​"ആ കലങ്ങി മറിഞ്ഞ് ഒഴുകിവരുന്ന പുഴയെ അയാളൊഴികെ എല്ലാവർക്കും ഭയമായിരുന്നു, ആ പുഴ അത് അയാളുടെ അമ്മയായിരുന്നു", "മുള്ളൻകൊല്ലി മഹാരാജാവ്" എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകൾ.

Read More :"ഇനി ഞാൻ കരയും നീയൊക്കെ കേൾക്കും... ഇത് എന്റെ അമൃതം പൊടിയാടാ;" ക്യൂട്ട് ജോർജ് സാറും ബെൻസും വൈറൽ

Viral Viral Video Mohanlal Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: