/indian-express-malayalam/media/media_files/2025/07/19/mohanlal-vinsmera-jewels-ad-viral-trolls-2025-07-19-12-39-09.jpg)
Mohanlal
പരമ്പരാഗത രീതികളെ പൊളിച്ചെഴുതി മോഹൻലാൽ പ്രത്യക്ഷപ്പെട്ട വിൻസ്മേര ജ്വല്ലറിയുടെ പരസ്യമാണ് ആരാധകർക്കിടയിലെ ചൂടുള്ള ചർച്ച. എത്ര അനായാസമായാണ് സ്ത്രൈണഭാവങ്ങളുമായി മോഹൻലാൽ തനിക്കുള്ളിലെ അഭിനേതാവിന്റെ വ്യാപ്തി പുറത്തെടുത്ത് ലോകത്തെ വീണ്ടും വിസ്മയിപ്പിക്കുന്നത്. നൂലിഴ വ്യത്യാസം പിഴച്ചാൽ ട്രോളായി മാറിയേക്കാം എന്ന വെല്ലുവിളിയാണ് മോഹൻലാൽ ഇവിടെ ഏറ്റെടുത്തത്. അതിന് വലിയ കയ്യടിയും ലഭിച്ചു കഴിഞ്ഞു. എന്നാൽ മുണ്ടുമടക്കി, മീശപിരിച്ച് വരുന്ന ലാലേട്ടനെ മതി ഞങ്ങൾക്ക് എന്ന വാദവുമായി ഒരു വിഭാഗം ആരാധകരും എത്തുന്നു...
ജ്വല്ലറികളുടെ പരസ്യങ്ങളിൽ സ്ത്രീകൾ മതി എന്ന ചിന്താഗതി മനസിൽ ഉറപ്പിച്ച സമൂഹത്തിന് മുൻപിലേക്കാണ് പ്രകാശ് വർമ മോഹൻലാലിനെ ഈ വിധം അവതരിപ്പിക്കുന്നത്. പുരുഷന്മാരിലെ സ്ത്രൈണതയെ നെറ്റിച്ചുളിച്ച് കാണുന്നവരുടെ മുൻപിലേക്ക് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ തന്നെ സ്ത്രൈണഭാവങ്ങളുമായി എത്തുമ്പോൾ അത് സമൂഹത്തിലുണ്ടാക്കുന്ന പോസിറ്റീവ് സ്വാധീനം വളരെ വലുതാണ്.
Also Read: മൂക്കുത്തിയിട്ട ഫഹദ്, നെക്ലേസ് അണിഞ്ഞ മോഹൻലാൽ: ഈ കാഴ്ചകൾക്കെന്തൊരു ചേലാണ്!
എന്നാൽ മോഹൻലാൽ ഈ പരസ്യത്തിൽ ഇങ്ങനെ അഭിനയിക്കരുതായിരുന്നു എന്ന അഭിപ്രായങ്ങളുമായി ഒരു വിഭാഗം ആരാധകരും രംഗത്തുണ്ട്. തന്റെ കഴിവിന്റെ അതിർവരമ്പുകൾ നിങ്ങൾക്ക് നിശ്ചയിക്കാനാവുന്നതിനും അപ്പുറമാണ് എന്ന് വെറും രണ്ട് മിനിറ്റിനുള്ളിൽ തെളിയിക്കുന്ന പരസ്യം മോഹൻലാൽ തന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലും പങ്കുവെച്ചിരുന്നു. എന്നാൽ ആരാധകർ ഇരുചേരികളിലായി തിരിഞ്ഞാണ് കമന്റുകളുമായി വരുന്നത്.
"ഈ ആശയം മോഹൻലാലിന് ഒരുതരത്തിലും യോജിക്കുന്നതല്ല. ശോഭനയെ പോലെയുള്ളവർക്ക് യോജിക്കുന്നതാണ് ഈ പരസ്യം. മോഹൻലാൽ എന്ന അഭിനേതാവിന്റെ വൈദഗ്ധ്യം തെളിയിക്കാൻ മറ്റ് ആശയങ്ങളാണ് ഉപയോഗിക്കേണ്ടത്," വീഡിയോയ്ക്കടിയിൽ വന്ന കമന്റുകളിൽ ഒന്ന് ഇതാണ്.
Also Read: മൂക്കുത്തിയിട്ട ഫഹദ്, നെക്ലേസ് അണിഞ്ഞ മോഹൻലാൽ: ഈ കാഴ്ചകൾക്കെന്തൊരു ചേലാണ്!
മോഹൻലാൽ ഇങ്ങനെ ഒരു പരസ്യത്തിൽ അഭിനയിക്കരുതായിരുന്നു. മീശ പിരിച്ചെത്തുന്ന, മുണ്ട് മടക്കി കുത്തുന്നു, ആണത്തത്തിന്റെ പരമോന്നത മൂർത്തിഭാവമായി വരുന്ന മോഹൻലാലിനെ മതി ഞങ്ങൾക്ക് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം ഉയർത്തുന്ന അഭിപ്രായങ്ങൾ.
നമ്മുടെ പുരുഷാധിപത്യ സമൂഹം ഈ പരസ്യത്തിൽ അഭിനയിച്ചതിന് മോഹൻലാലിന് എതിരെ വരുമ്പോൾ പൗരുഷവും സ്ത്രൈണതയും ഉൾപ്പെടെ മനുഷ്യന്റെ എല്ലാ ഭാവങ്ങളും അവതരിപ്പിക്കാൻ വിരലുകളിലൂടെയൊക്കെ കഴിയുന്ന മോഹൻലാൽ എന്ന അഭിനേതാവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്ന അഭിപ്രായങ്ങളും ശക്തമാണ്.
Also Read: അളിവേണിയെന്തുചെയ്‌വൂ; ആ പദം ഉൾപ്പെടുത്തിയത് മോഹൻലാലിന്റെ നിർദ്ദേശപ്രകാരം
"ലാലേട്ടാ കുറ്റം പറയുന്നവർ കുറ്റം പറയട്ടെ. സ്ത്രീയെ പോലെ ഒരുങ്ങാൻ ആഗ്രഹിക്കുന്ന , സ്ത്രീയെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു പാട് പുരുഷൻമാർ നമ്മുക്ക് ചുറ്റുമുണ്ട്. ഈ ഒരു കൺസെപ്റ്റ് എടുക്കാൻ കാണിച്ച ധൈര്യത്തിന് കയ്യടി," എന്നാണ് ഒരു ആരാധകന്റെ കമന്റ്.
Read More: വീണ്ടും കൈകോർത്ത് ബെൻസും ജോർജ് സാറും; 'പാളിപ്പോകേണ്ടിയിരുന്ന ഐറ്റം മേളിൽ കൊണ്ടുവച്ചെന്ന്' ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.