/indian-express-malayalam/media/media_files/2025/07/25/kerala-police-mohanlal-2025-07-25-17-03-04.jpg)
ചിത്രം: ഫേസ്ബുക്ക്
'തുടരും' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന പരസ്യ ചിത്ര സംവിധായകനും നടനുമായ പ്രകാശ് വർമ മോഹൻലാലിനെ മോഡലാക്കി സംവിധാനം ചെയ്ത വിൻസ്മേര ജ്വല്ലറിയുടെ പരസ്യം സമൂഹമാധ്യമങ്ങളിലടക്കം തരംഗമായിരുന്നു. സുന്ദരിമാരായ മോഡലുകൾ തിളങ്ങുന്ന ജ്വല്ലറി പരസ്യങ്ങളുടെ ലോകത്തേക്കാണ്, ഡയമണ്ട് നെക്ലേസ് അണിഞ്ഞ് സ്ത്രൈണഭാവത്തിൽ മോഹൻലാൽ എത്തിയത്. അതാവട്ടെ, പരമ്പരാഗതമായ പല രീതികളെയും പൊളിച്ചെഴുതുകയായിരുന്നു.
ചിത്രീകരണത്തിനിടെ ആഭരണം മോഷണം പോകുന്നതായി കാണിച്ചുകൊണ്ടാണ് പരസ്യം തുടങ്ങുന്നത്. ഇത് പിന്നീട് മോഹൻലാൽ അണിയുന്നതയാണ് പരസ്യത്തിൽ കാണിക്കുന്നത്. ഇപ്പോഴിതാ വൈറലായ ഈ പരസ്യ രംഗങ്ങൾ ഉൾപ്പെടുത്തി കേരള പൊലീസ് പങ്കുവച്ച ബോധവത്ക്കരണ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
Also Read: വീണ്ടും കൈകോർത്ത് ബെൻസും ജോർജ് സാറും; 'പാളിപ്പോകേണ്ടിയിരുന്ന ഐറ്റം മേളിൽ കൊണ്ടുവച്ചെന്ന്' ആരാധകർ
ആഭരണം നഷ്ടപ്പെട്ടയുടൻ അണിയറക്കാർ പൊലീസിന്റെ എമർജൻസി നമ്പരായ '112'ൽ വിളിക്കുന്നതായാണ് വീഡിയോ. കോൾ ലഭിച്ചയുടൻ മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രം ജീപ്പിൽ കയറി സംഭവസ്ഥലത്തേക്ക് പുറപ്പെടുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ദേ ഞങ്ങളെത്തി' എന്ന ക്യാപ്ഷനോടെ കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Also Read: ഉഗ്രൻ ഡാൻസ് അല്ലേ? പക്ഷേ ഫഹദിനെ തരുൺ പോക്കറ്റിലാക്കിയോ?
ധാരാളം രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. "ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ മകനെ കൊന്ന് തെളിവ് നശിപ്പിച്ച ജോർജുകുട്ടി എന്ന കൊടും ക്രിമിനലാണ് ഈ മോഷണത്തിന് പിന്നിൽ സാർ" എന്നാണ് ഒരു ഉപയോക്താവ് പോസ്റ്റിൽ കമന്റു ചെയ്തത്. "ആഹാ... വണ്ടിയെടുക്കട്ടെ" എന്നാണ് കമന്റിന് പൊലീസിന്റെ മറുപടി.
Read More: ഗോഡ്സില്ലയും കോങും കേരളത്തിൽ; ഞങ്ങൾ അസ്വസ്ഥരാണെന്ന് അനാക്കോണ്ട ഫാൻസ്; ഞെട്ടിച്ച് വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.