scorecardresearch

വെറൈറ്റി ലുക്കിൽ മോഹൻലാലും മമ്മൂട്ടിയും; ഒപ്പം മലയാളികളുടെ പ്രിയ താരങ്ങളും; വീഡിയോ

പഴങ്ങളുടെ ഡിസൈനിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് താരങ്ങൾ വീഡിയോയിലെത്തുന്നത്

പഴങ്ങളുടെ ഡിസൈനിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് താരങ്ങൾ വീഡിയോയിലെത്തുന്നത്

author-image
Trends Desk
New Update
Mohanlal Mammootty Suresh Gopi

എഐ നിർമ്മിത വീഡിയോ: ഇൻസ്റ്റഗ്രാം

മെറ്റ് ഗാല റെഡ് കാർപെറ്റിൽ എത്തിയ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം എഐ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ഫഹദ് ഫാസിൽ, നിവിൻ പോളി, ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവരും ഗംഭീര ഗെറ്റപ്പിൽ റെഡ് കാർപെറ്റിൽ എത്തുന്നത് വീഡിയോയിലുണ്ടായിരുന്നു.

Advertisment

ഇപ്പോഴിതാ, മലയാള സിനിമ താരങ്ങളുടെ മറ്റൊരു എഐ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. പഴങ്ങളുടെ ഡിസൈനിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് താരങ്ങൾ വീഡിയോയിലെത്തുന്നത്.

Also Read: മെറ്റ് ഗാലയിൽ സറ്റാറായി മോഹൻലാലും മമ്മൂട്ടിയും; വീഡിയോ

വാഴപ്പഴത്തിന്റെ ഡിസൈനുള്ള വസ്ത്രം ധരിച്ചാണ് മമ്മൂട്ടി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പ്ലം/തക്കാളി ഡിസൈനിലുള്ള പാന്റും ഷർട്ടും ഷൂവുമാണ് മോഹൻലാലിന്റെ വേഷം. സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നിവരും വീഡിയോയിലുണ്ട്.

Also Read: 'കിഡ്നി ടച്ചിങ് വിഡിയോ'; ഇങ്ങനെ കരയിപ്പിക്കല്ലേടാ കുട്ടിക്കുരങ്ങാ

Advertisment

ഓറഞ്ചാണ് സുരേഷ് ഗോപിയുടെ ഡിസൈൻ, മുന്തിരിയുടെ ഡിസൈനുള്ള വസ്ത്രമാണ് ദിലീപ് ധരിച്ചത്. രസകരമായ വീഡിയോ 'xenaimedia' എന്ന അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

Read More: 'ജീവന്റെ വില ആ ഡ്രൈവർക്ക് നന്നായി അറിയാം;' രക്ഷിച്ചത് രണ്ടു ജീവനുകൾ; കൈയ്യടിച്ച് സോഷ്യൽ മീഡിയ; വീഡിയോ

Viral Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: