scorecardresearch

'മ' പോയ പോക്കു കണ്ടോ? മോഹൻലാലിന്റെ കൈയക്ഷരം കണ്ട് ആരാധകർ; വീഡിയോ

ആരാധകന് മനോഹരമായ കൈപ്പടയിൽ ഓട്ടോഗ്രാഫ് നൽകുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലാകുന്നത്

ആരാധകന് മനോഹരമായ കൈപ്പടയിൽ ഓട്ടോഗ്രാഫ് നൽകുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലാകുന്നത്

author-image
Trends Desk
New Update
Mohanlal

ചിത്രം: ഇൻസ്റ്റഗ്രാം

മോഹൻലാലിനോളം മലയാളിയെ സ്വാധീനിച്ച ചലച്ചിത്ര താരങ്ങൾ ചുരുക്കമാണ്. മലയാളത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറിയ മോഹൻലാലിന് അടുത്തിടെ, പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നൽകി രാഷ്ട്രം ആദരിച്ചിരുന്നു. 

Advertisment

ലാലേട്ടനെന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന മോഹൻലാലിന്റെ അഭിനയ മികവ് മലയാളികൾ കണ്ടറിഞ്ഞതാണ്. ഇപ്പോഴിതാ, അഭിനയം പോലെ അതിമനോഹരമായ മോഹൻലാലിന്റെ കൈയക്ഷരമാണ് സൈബറിടങ്ങളിൽ ശ്രദ്ധനേടുന്നത്. ആരാധകന് മനോഹരമായ കൈപ്പടയിൽ ഓട്ടോഗ്രാഫ് നൽകുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലാകുന്നത്.

Also Read: നീ പോ മോനെ ദിനേശാ; മുണ്ട് മടക്കി കുത്തി ഋഷഭ് ഷെട്ടി, കയ്യടിച്ച് ബച്ചൻ: സർവം ലാലേട്ടൻ മയം

Advertisment

നിരവധി ആരാധകരാണ് മോഹൻലാലിന്റെ കൈയക്ഷരത്തെ പ്രശംസിച്ച് പോസ്റ്റിൽ കമന്റു പങ്കുവയ്ക്കുന്നത്. "ലാലേട്ടന്റെ അഭിനയം പോലെ തന്നെ അതിമനോഹരമാണ് ആ കയ്യക്ഷരവും, അത് എഴുതുന്ന രീതിയും" എന്നാണ് ഒരാൾ വീഡിയോയിൽ കുറിച്ചത്. "മോഹൻലാൽ 'മ' എഴുതിയത് കണ്ടോ", "ആ 'മ' പോയ പോക്ക് കണ്ടോ' എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.

Also Read: "അമ്മാവന്റെ മോൻ ആയിപ്പോയി; ഇല്ലെങ്കിൽ നിന്നെ ഞാൻ ബ്രേക്ക്ഫാസ്റ്റ് ആക്കിയേനെ"

"ഇത് ലാലേട്ടന്റെ കൈയക്ഷരം തന്നെ ആണ്... എന്റെ കയ്യിൽ അദ്ദേഹം തന്ന ഓട്ടോഗ്രാഫ് ഉണ്ട്" എന്നാണ് മറ്റൊരു ആരാധകൻ കമന്റ് ബോക്സിൽ കുറിച്ചത്. അതേസമയം, ഇത് മോഹൻലാലിന്റെ കൈയക്ഷരം അല്ലെന്നും ചിലർ വീഡിയോയിൽ കുറിക്കുന്നുണ്ട്. എന്നാൽ, മോതിരം ശ്രദ്ധിക്കാനും ലൈറ്റിന്റെ പ്രശ്നം കാരണം രണ്ട് വീഡിയോ ക്ലിപ്പുകളായി തോന്നുന്നതാണെന്നുമെല്ലാം തെളിവ് നിരത്തിയുള്ള മറുപടിയും ആരാധകർ കുറിച്ചിട്ടുണ്ട്.

Read More: അമ്മേടെ ഫാമിലി വിരുന്ന് വരുന്നു; 'ഇൻവെർട്ടറായാൽ' ഓടാതെ വേറെ വഴിയില്ലല്ലോ!

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: